രാജ്യത്ത് മെയ്‌ മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടി

0 1,773

ന്യൂഡൽഹി: ഇന്ന് (ചൊവ്വ) രാവിലെ പത്ത് മണി മുതൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. മാർച്ച് 24-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി അടുത്ത മാസം മെയ്‌ 3 വരെ ലോക്കഡോൺ നീട്ടി എന്ന് രാഷ്ട്രത്തോട് പ്രസ്താവിച്ചത്. അടുത്ത ഒരാഴ്ച കർശനമായിയിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ കാട്ടിയ അച്ചടക്കം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊറോണയ്ക്ക് എതിരായ യുദ്ധത്തിൽ ജനങ്ങൾ അച്ചടക്കമുള്ള സൈനികരായി. ലോക്ക്ഡൗൺ കാലത്ത് ജനങ്ങൾ ഏറെ ത്യാഗം സഹിക്കുന്നുണ്ട്. ഒരു പരിധിവരെ വൈറസ് വ്യാപനത്തെ പിടിച്ചു നിർത്താനായി ഈ പോരാട്ടം നാം ഇനിയും തുടരും . ആദ്യ കൊറോണ കേസിന് മുന്നേ തന്നെ നമ്മൾ നിരീക്ഷണം ശക്തമാക്കിയിരുന്നു. പ്രശ്നങ്ങൾ കണ്ടപ്പോൾ തന്നെ ഇന്ത്യ നടപടിയെടുത്തു. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി. കൊറോണ പ്രതിരോധത്തിൽ മറ്റ് രാജ്യങ്ങളേക്കാൾ ഏറെ മുന്നിലാണ് ഇന്ത്യ.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...