ഇന്ത്യയിൽ ഇന്ന് അർധരാത്രി മുതൽ 21 ദിവസം ലോക്ക് ഡൗൻ :പ്രധാനമന്ത്രി

0 1,499

ന്യൂഡൽഹി: കോവിഡ് 19 മഹമാരിയിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഇന്ന് അർദ്ധരാത്രി മുതൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. വരുന്ന 21 ദിവസങ്ങളിൽ ഈ സ്ഥിതി തുടരും  എന്നും പൊതുജനം സഹകരിക്കുക എന്നും രാജ്യത്തെ അതിസംബോധന ചെയ്ത പ്രസംഗത്തിൽ പ്രധാനമന്ത്രി കൂട്ടി ചേർത്തു.

ജനതാ കർഫ്യൂനെക്കാളും പ്രധാനപ്പെട്ട കർഫ്യൂ ആയിരിക്കും ഇനിയുള്ള ദിവസങ്ങളിൽ എന്നും തീരുമാനം ഓരോ പൗരനെയും രക്ഷിക്കാനെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരും വീടുകളിൽ തന്നെ അടച്ചിരിക്കണം. വികസിത രാജ്യങ്ങൾ പോലും മഹാവ്യാധി ക്ക് മുമ്പിൽ തകർന്നു നിൽക്കുന്നു.സാമൂഹിക അകലം പാലിക്കുകയാണ് ഏക പോംവഴി.ചിലരുടെ അനാസ്ഥ രാജ്യസുരക്ഷയെ ബാധിക്കുന്നു.പൗരന്മാർ രാജ്യത്ത് ഇപ്പോൾ എവിടെയാണോ അവിടെത്തന്നെ തുടരണം എന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.

Advertisement

You might also like
Comments
Loading...
error: Content is protected !!