ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

0 298

തിരുവനന്തപുരം: വിവിധ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്തിരിക്കുന്ന ദേശീയ പണിമുടക്ക് ഇന്ന് (ചൊവ്വാഴ്ച) അർധരാത്രി 12 മണി മുതൽ ബുധനാഴ്ച രാത്രി 12മണി വരെ. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെ തൊഴിലാളികൾ പങ്കെടുക്കും.
വിമാനത്താവളം, വ്യവസായം, തുറമുഖം എന്നി മേഖലയിലെ തൊഴിലാളികളും പണിമുടക്കും. കർഷകരും കർഷകത്തൊഴിലാളികളും ബുധനാഴ്ച ഗ്രാമീണ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും തൊഴിലാളികൾ പ്രസ്താവന പുറപ്പെടുവിച്ചു. അതേസമയം ഇന്ന് (ചൊവ്വ) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദായി ആചരിക്കുന്നു.

എന്നാൽ നാളെ അവശ്യ സർവീസുകളായ, പാൽ, പത്രവിതരണം, ആശുപത്രി, എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Advertisement

You might also like
Comments
Loading...
error: Content is protected !!