പുല്‍വാമയില്‍ വീണ്ടും സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; എട്ട് പേര്‍ക്ക് പരിക്ക്, ഏറ്റുമുട്ടല്‍ തുടരുന്നു

0 833

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ നാല് മാസത്തിന് ശേഷം വീണ്ടും സൈനിക വാഹനത്തിന് നേരെ ആക്രമണം. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഐഇഡി (ഇന്റ്ന്‍സീവ് എക്‌സ്‌പ്ലോസിവ് ഡിവൈസ്) ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നത് എന്നാണ് റിപ്പോര്‍ട്ട്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ആരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ല. 44 രാഷ്ട്രീയ റൈഫിള്‍സിന്റെ വാഹനമാണ് പുല്‍വാമയിലെ അരിഹാല്‍ ഗ്രാമത്തിന് സമീപം ആക്രമിക്കപ്പെട്ടത്.

അനന്ത്‌നാഗ് ജില്ലയില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ആര്‍മി മേജര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ഏറ്റുമുട്ടലിന് പിന്നാലെയാണ് പുല്‍വാമയില്‍ ആര്‍മി വാഹനം ലക്ഷ്യമിട്ട് ആക്രമണം നടന്നത്. ഒരു മേജര്‍ അടക്കം മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...