തടി കുറയ്ക്കാൻ ജീരകം മതി! വെറും 20 ദിവസം കൊണ്ട്‌ ജീരകം ഉപയോഗിച്ച്‌ എങ്ങനെയാണ്‌ തടി കുറയ്ക്കുന്നത്‌ എന്നറിയാം!

0 3,362

ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഈ ചെറിയ വസ്തുവായ ജീരകത്തിന്് ആരോഗ്യഗുണങ്ങള്‍ ധാരാളമുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു കൂട്ടാണ് ജീരകം.ഇത് അടുപ്പിച്ച് 20 ദിവസം കഴിച്ചാല്‍ തടി മാത്രമല്ല, വയറും കുറയുമെന്നു വേണം, പറയാന്‍. പല വിധത്തിലും ജീരകം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ റൈമോള്‍ എന്ന ഘടകം ഉമിനീര്‍ ഉല്‍പാദനത്തെ സഹായിക്കും.ഇതുവഴി നല്ല ദഹനത്തിന് വഴിയൊരുക്കും. ഇതുവഴി തടി കുറയും. ദഹനപ്രശ്നങ്ങള്‍ക്കും പരിഹാരമാകും.

ശരീരത്തിലെ കൊളസ്ട്രോള്‍ തോതു കുറയ്ക്കാനും ജീരകം ഏറെ നല്ലതാണ്. കൊളസ്ട്രോള്‍ പലരിലും തടി കൂട്ടുന്ന ഘടകമാണ്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതു വഴി ഹൃദയാരോഗ്യത്തിനും ഗുണകരമാണ്.

Download ShalomBeats Radio 

Android App  | IOS App 

ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ് ജീരകം. ഇതുവഴി ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യും.ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.ജീരകത്തിലെ ക്യുമിന്‍ എന്ന ഘടകമാണ് ഇതിന് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത്. കൊഴുപ്പു അലിയിച്ചു കളയാന്‍ ഇത് സഹായിക്കും. ഇതിലെ ആന്റിഓക്സിഡന്റുകളും മറ്റും അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇതുവഴി തടിയും വയറുമെല്ലാം കുറയ്ക്കും. തടിയും വയറും കുറയാന്‍ പല വിധത്തിലും ജീരകം ഉപയോഗിയ്ക്കാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും.

വിവധതരത്തില്‍ ജീരകം എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം

1. ജീരകം തൈരില്‍ ജീരകം തൈരില്‍ കലക്കി ഉപയോഗിക്കുന്നത് തടിയും വയറും കുറയാനുള്ള ഒരു വഴിയാണ്. ഒരു ടീസ്പൂണ്‍ ജീരകപൗഡര്‍ 5 ഗ്രാം തൈരില്‍ കലക്കി ഉപയോഗിയ്ക്കാം. ജീരകം ഒരു ടീസ്പൂണ്‍ ജീരകം വറുത്തോ അല്ലാതെയോ പൊടിച്ച് തുല്യഅളവ് തേനില്‍ ചാലിച്ചു രാവിലെ വെറുംവയറ്റിലും പിന്നെ 2 നേരം കൂടിയും കഴിയ്ക്കുന്നതു തടി കുറയാനുള്ള നല്ലൊരു വഴിയാണ്.

2. ജീരകം 2 ടേബിള്‍ സ്പൂണ്‍ ജീരകം രാത്രി വെള്ളത്തിലിട്ടു വച്ചത് രാവിലെ ഊറ്റി ഇതില്‍ പകുതി ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു വെറും വയറ്റില്‍ കുടിയ്ക്കുക. ഇത് 2 ആഴ്ച അടുപ്പിച്ചു ചെയ്താല്‍ തടിയും വയറും പോകും.

3. ജീരകം വെള്ളത്തിലിട്ടു തിളപ്പിച്ച് ഇതില്‍ അല്‍പം തേനും നാരങ്ങാനീരുമൊഴിച്ചു വെറും വയററില്‍ അടുപ്പിച്ചു കുടിയ്ക്കുന്നതും വയറും തടിയും കുറയാന്‍ നല്ലതാണ്.

4. ജീരകം, ഇഞ്ചി, ചെറുനാരങ്ങ എന്നിവ കലര്‍ത്തി കഴിയ്ക്കുന്നതും വയറും തടിയും കുറയാന്‍ സഹായിക്കും.

5. ജീരകം ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്തു കഴിയ്ക്കാം. ഇത് വറുത്തു പൊടിച്ച് ഭക്ഷണത്തില്‍ വിതറാം. തടി കുറയുമെന്നു മാത്രമല്ല, ദഹനപ്രശ്നങ്ങള്‍ അകലുകയും ചെയ്യും.

6. ജീരവെള്ളം പ്രത്യേക രീതിയില്‍ കുടിയ്ക്കുന്നതും നല്ലതാണ്. ഒരു ടീസ്പൂണ്‍ ജീരകം 10 സെക്കന്റ് ചൂടില്‍ വറുക്കുക. ഇതിലേയ്ക്കു വെള്ളമൊഴിയ്ക്കുക. വെള്ളം തിളച്ചു കഴിയുമ്പോള്‍ വാങ്ങി വച്ച് 5 മിനിറ്റിനു ശേഷം ഊറ്റിയെടുത്തു കുടിയ്ക്കാം. ഇതിലേയ്ക്ക അല്‍പം തേന്‍ ചേര്‍ക്കുന്നത് ഏറെ നല്ലതാണ്.

7. കോള്‍ഡ്, ചുമ, കഫക്കെട്ട് എന്നിവയ്ക്കും ജീരകം നല്ലതാണ്. ചുമയുള്ളപ്പോള്‍ ജീരകം കഴിച്ചാല്‍ കഫക്കെട്ട് വരാതിക്കാന്‍ ഇത് സഹായിക്കും.

8. ദഹനപ്രശ്നങ്ങള്‍ പരിഹരിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ജീരകം. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ പരിഹരിയ്ക്കും. ഇതുവഴിയും വയര്‍ ചാടുന്നതൊഴിവാക്കാം.

9. കൊളസ്ട്രോള്‍ ഹൃദയപ്രശ്നങ്ങള്‍ മാത്രമല്ല, തടി വര്‍ദ്ധിയ്ക്കാനുമുള്ള പ്രധാന കാരണമാണ്. ഒരു നുള്ളു ജീരകം ദിവസവും ശീലമാക്കുന്നത് കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണ്.

A Poetic Devotional Journal

You might also like
Comments
Loading...