മലയാളി കടലിൽ ബോട്ടിങ്ങിനിടെ മരണപ്പെട്ടു

0 2,062

മനാമ: സൗദിയിൽ നിന്നും വാരാന്ത്യം കുടുംബ സമേതം ബഹ്‌റൈനിലെത്തിയ പ്രവാസി മലയാളി കടലിൽ ബോട്ടിങ്ങിനിടെ മരണപ്പെട്ടു. കോട്ടയം സ്വദേശി മിഷാൽ തോമസ്(37) ആണ് മരണപ്പെട്ടത്. സൗദി അറേബ്യയിലെ അൽകോബാറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഇറാം ഗ്രൂപ്പിന്റെ സംരംഭമായ ജാസ് അറേബ്യയുടെ ഡയറക്ടർ ആണ് മിഷാൽ. 13 പേരടങ്ങുന്ന സുഹൃത്തുക്കൾക്കൊപ്പം കടലിൽ ബോട്ടിങ്ങിനു പോയതിനിടെയായിരുന്നു അന്ത്യം. നീന്തലിനായി ബോട്ട് നിർത്തിയതിനിടെ കൂട്ടുകാരോടൊപ്പം കടലിൽ ഇറങ്ങിയെങ്കിലും തിരികെ കയറാൻ സാധിച്ചില്ല. ബോട്ടിങ് സംഘത്തിൽ കുടുംബം ഉണ്ടായിരുന്നില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹം കിംഗ് ഹമദ് ആശുപത്രിയിൽ പരിശോധനകൾക്കായി സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തീകരിച്ചതിന് ശേഷം മൃതദേഹം നാട്ടിലോട്ട് കൊണ്ടുപോകും.

മാതാപിതാക്കളോടൊപ്പം ഭാര്യയും രണ്ട് കുട്ടികളും ബഹ്‌റൈനിലുണ്ട്.

Advertisement

You might also like
Comments
Loading...