ചർച്ച് ഓഫ് ഗോഡ് യുഎഇ റീജിയൻ സംയുക്ത ആരാധന അബുദാബിയിൽ നടന്നു

0 879

അബുദാബി: ചർച്ച് ഓഫ് ഗോഡ് യുഎഇ റീജിയൻ സംയുക്ത ആരാധന ഡിസംബർ 2ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ 1.30 വരെ അബുദാബി സെൻറ് ആൻഡ്രൂസ് ചർച്ച് ഹാളിൽ നടന്നു. യുഎഇലെ 30 സഭകളിൽ നിന്നുമുള്ള വിശ്വാസികൾ പങ്കെടുത്തു

ചർച്ച് ഓഫ് ഗോഡ് യുഎഇ റീജിയൻ നാഷണൽ സെക്രട്ടറി പാസ്റ്റർ ജോസ് മല്ലശേരി അധ്യക്ഷത വഹിച്ചു. ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസിയർ റവ. ഡോ. കെ. ഒ. മാത്യു തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

അബുദാബി സി ഓ ജി സഭകളുടെ സംയുക്ത കൊയർ ബ്രദർ ഫെബിൻ ഹെബ്രോണിന്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷയും നിർവഹിച്ചു . പാസ്റ്റർ ജോൺസൺ (Dibba), പാസ്റ്റർ എം. കെ. തോമസ് (ഒമാൻ), പാസ്റ്റർ കുര്യൻ മാമ്മൻ (ദുബായ്), പാസ്റ്റർ രാജേഷ് ഏലപ്പാറ എന്നിവർ പ്രസംഗിച്ചു.

പ്രസ്തുത മീറ്റിംഗിൽ വെച്ച് ചർച്ച ഓഫ് ഗോഡ് പാസ്റ്റോറൽ ക്രെഡൻഷ്യല്സ് നാഷണൽ ഓവർസിയർ വ. ഡോ. കെ. ഒ. മാത്യു അർഹരായ ദൈവദാസന്മാർക്ക് കൊടുക്കുകയുണ്ടായി.
പാസ്റ്റർ ജോർജ്ജ് സാമുവേൽ (ഹെബ്റോൺ മുസ്സഫാ), പാസ്റ്റർ റെജി (അലൈൻ), പാസ്റ്റർ രാജീവ് (ഷാർജ) എന്നിവർക്കും, കൂടാതെ പാസ്റ്റർ ജയിസൺ കുഞ്ഞുമ്മൻ (മുസ്സഫാ), പാസ്റ്റർ ഡോ. ബിനോയ് തോമസ് (അലൈൻ) എന്നിവർക്ക് ഓർഡിയൻഡ് മിനിസ്റ്റർ സർട്ടിഫിക്കറ്റും നൽകി അംഗീകരിച്ചു.

Advertisement

You might also like
Comments
Loading...