ഐ പി സി UAE റീജിയൻ വാർഷിക കൺവൻഷൻ 2018. ഷാർജ യൂണിയൻ ചർച്ചിൽ ആരംഭിച്ചു

യബ്ബേസിന്റെ പ്രാർത്ഥന ഇന്നും ഒരു സ്മാരകം പോലെ നിലനിൽക്കുന്നു

0 661

ഷാർജ: ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷൻ ഷാർജ യൂണിയൻ ചർച് മെയിൻ ഹാളിൽ ഇന്നലെ തുടക്കമായി.ഐ പി സി യുഎഇ റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജൻ എബ്രഹാം ത്രിദിന വാർഷിക കൺവെൻഷൻ പ്രാർത്ഥിച്ചു ദൈവകരങ്ങളിൽ സമർപ്പിച്ചു.സുവിശേഷ പ്രഭാഷകൻ പാസ്റ്റർ മോനിസ് ജോർജ് യുഎസ്എ .. 1 ദിന. 4:9,10 ആസ്പദമാക്കി ഇന്നും യബ്ബേസിന്റെ പ്രാർത്ഥന ഒരു സ്മാരകം പോലെ നിലനിൽക്കുന്നു എന്നും പ്രാർത്ഥനയുടെ മറുപടി വലുതാണെന്നും കുടിവന്ന ദൈവജനത്തെ ഉണർത്തിച്ചു. റീജിയൻ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷൈനോജ്‌ നൈനാൻ അധ്യക്ഷത വഹിച്ചു.ഐ.പി.സി ജന. വൈസ് പ്രസിഡണ്ട് പാസ്റ്റർ വിൽസൻ ജോസഫ് സന്നിഹിതനായിരുന്നു.ഐപിസി ഷാർജ ക്വയർ ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകി.

കാലാവസ്ഥ പ്രതികൂലമായിട്ടും യു എ ഇ യുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധി ദൈവദാസന്മാരും ദൈവമക്കളും പങ്കെടുത്തു.

ഇന്നും നാളെയും നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ ഷിബു വർഗ്ഗീസ്‌ , അജു ജേക്കബ് എന്നിവർ അധ്യക്ഷത വഹിക്കും.

തുടർന്നുള്ള ദിനങ്ങളിലെ യോഗങ്ങളുടെ അനുഗ്രഹത്തിനായി എല്ലാ ദൈവമക്കളുടെയും പ്രാർത്ഥനയെ റീജിയൻ ഭാരവാഹികൾ ആവശ്യപ്പെടുന്നു.

Advertisement

You might also like
Comments
Loading...
error: Content is protected !!