കുവൈറ്റില്‍ ജോലിക്കിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 38 കാരനായ മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

0 801

കുവൈറ്റ്:  കുവൈറ്റില്‍ ജോലിക്കിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 38 കാരനായ മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം സ്വദേശി സുമിത് എബ്രഹാമാണ് മരിച്ചത്. മരിച്ച രണ്ടാമത്തെയാള്‍ തമിഴ്നാട് സ്വദേശിയാണ്.

ഇന്നലെ വൈകിട്ട് അഹമ്മദിയിലെ കെ ഓ സിയുടെ അണ്ടര്‍ പ്രൊജക്ടില്‍ ഉള്‍പ്പെട്ട തമിഴ്നാട് സ്വദേശിയുടെ മേല്‍നോട്ടത്തിലുള്ള ഗള്‍ഫ് മിക്സല്‍ കമ്പനിയിലായിരുന്നു സംഭവം. വെല്‍ഡ്‌ ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം.
സുമിത്തിന്റെ ഭാര്യ സുമി, പൂഞ്ഞാര്‍ അടിവാരം കൊച്ചുവീട്ടില്‍ ബേബിയുടെ  മകളാണ്. സെന്‍ട്രല്‍ പോയിന്റ് മാക്സിലെ ജീവനക്കാരിയാണ് സുമി. ഏക മകള്‍ സ്റ്റെഫി, മൂന്ന്‍ വയസ്.

Advertisement

You might also like
Comments
Loading...