അപ്കോൺ വോയിസ്‌ പ്രത്യേക പതിപ്പ് പുറത്തിറക്കി

ജോൺസി കടമ്മനിട്ട

0 534

അബുദാബി : അബുദാബി പെന്തക്കോസ്തൽ ചർച്ച് കോൺഗ്രിഗേഷന്റെ മുഖപത്രമായ അപ്കോൺ വോയിസ് ഒരുവർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പ് നവംബർ രണ്ടിന് അബുദാബി സെന്റ് ആൻഡ്രൂസ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നതായ അപ്കോൺ പൊതുആരാധനയിൽ അപ്കോൺ പ്രസിഡന്റ്‌ പാസ്റ്റർ ബെന്നി പി ജോൺ ചീഫ് ഗസ്റ്റ്‌ പാസ്റ്റർ ജേക്കബ് മാത്യു ഒർലാണ്ടോ,യൂഎസ്എ യ്ക്ക് നൽകിക്കൊണ്ട് വിതരണം ആരംഭിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനമനസുകളിൽ നല്ലൊരു സ്ഥാനം പിടിക്കുവാൻ അപ്കോൺ വോയ്‌സിന് സാധിച്ചു എന്നുള്ളത് വലിയ ഒരു നേട്ടം തന്നെയാണ്. ബ്രദർ ജോൺസി കടമ്മനിട്ട ചീഫ് എഡിറ്ററായും പാസ്റ്റർ എം ജെ ഡൊമിനിക് ബ്രദർ റെനു അലക്സ്‌ എന്നിവർ എഡിറ്റേഴ്സ് ആയും അപ്കോൺ വോയ്‌സിന് നേതൃത്വം നൽകുന്നു.

Advertisement

You might also like
Comments
Loading...
error: Content is protected !!