സൗദി അറേബ്യ പാഠപുസ്തകങ്ങളിൽ നിന്ന് യൂദവിരോധവും തീവ്ര മത നിലപാടുകളും ഒഴിവാക്കുന്നുവെന്ന് റിപ്പോർട്ട്

0 447

റിയാദ്: സൗദി അറേബ്യ പാഠപുസ്തക ങ്ങളിൽ നിന്ന് യൂദവിരോധവും തീവ്ര മത നിലപാടും സെമിറ്റിക്ക് വിരുദ്ധ നിലപാടുകളും ഒഴിവാക്കുന്നുവെന്ന് റിപ്പോർട്ട്. ഇതു വരെയും സൗദി അറേബ്യ ഇസ്രയേലുമായി സമാധാനം സ്ഥാപിച്ച് “അബ്രഹാം അക്കാർഡ്” കരാറിൽ ചേർന്നിട്ടില്ല, പക്ഷേ ഭാവിതലമുറകൾക്കായി അവരുടെ ആഖ്യാനം പരിഷ്കരിക്കാനുള്ള നടപടികൾ അവർ സ്വീകരിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

Download ShalomBeats Radio 

Android App  | IOS App 

ഒരു പുതിയ റിപ്പോർട്ട് കാണിക്കുന്നത് സൗദിയിലെ പുതിയ പാഠ്യപദ്ധതിയിൽ നിന്നും നേരത്തെ ഉണ്ടായിരുന്ന വിദ്വേഷവും പ്രകോപനവും അതുപോലെ തന്നെ സെമിറ്റിക് വിരുദ്ധ, ഇസ്രായേൽ വിരുദ്ധ നിലപാടുകൾ, ജിഹാദുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ ഉള്ളടക്കങ്ങളിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

സ്കൂൾ പാഠപുസ്തകങ്ങൾ വിശകലനം ചെയ്യുന്ന ഗവേഷണ സ്ഥാപനമായ ഇംപാക്റ്റ്-സെ ആണ് പുതിയ പാഠപുസ്തകങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകിയത്.

You might also like
Comments
Loading...