ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ പ്രൈസ് ഇന്ത്യാക്കാരന്

0 572

ദുബായ്: ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ പ്രൈസ് മഹാരാഷ്ട്ര സ്വദേശി രഞ്ജിത് സിൻഹ് ദിസാലെയ്ക്ക്. പത്തുലക്ഷം ഡോളറാണ് സമ്മാനത്തുക. 140 രാജ്യങ്ങളിൽ നിന്നുള്ള 12,000 നാമനിർദേശങ്ങളിൽ നിന്നാണ് ഒന്നാമതെത്തിയത്.

Download ShalomBeats Radio 

Android App  | IOS App 

മഹാരാഷ്​ട്ര സോലാപൂരിലെ ജില്ല പരിഷത്ത്​​ പ്രൈമറി സ്​കൂളിലെ പെൺകുട്ടികൾക്കായി നടത്തിയ പ്രവർത്തനങ്ങളാണ്​ 32കാരനെ പുരസ്​കാരത്തിന്​ അർഹനാക്കിയത്​. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു നൽകിയ സംഭാവനകളും പാഠപുസ്തകങ്ങളിൽ ക്യുആർ കോഡ് സംവിധാനം അവതരിപ്പിച്ചതുമാണ് സോലാപുർ പരിതേവാഡി ഗ്രാമത്തിൽ നിന്നുള്ള ദിസാലെയെ 10 ലക്ഷം ഡോളറിന്റെ വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ പ്രൈസിന് അർഹനാക്കിയത്.

ഇക്കുറി അവാർഡ് പ്രഖ്യാപനം ലണ്ടനിലായിരുന്നു. ലണ്ടനിലെ നാച്വറൽ ഹിസ്​റ്ററി മ്യൂസിയത്തിൽ നടനും കൊമേഡിയനും എഴുത്തുകാരനുമായ സ്​റ്റീഫൻ ഫ്രൈ ആണ്​ അവാർഡ്​ പ്രഖ്യാപിച്ചത്​. ഓൺലൈൻ വഴി നടന്ന അവാർഡ്​ പ്രഖ്യാപനം വീട്ടിലിരുന്ന്​ മാതാപിതാക്കളോടൊപ്പമാണ്​ ദിസാലെ കണ്ടത്​​. അധ്യാപകരാണ്​ യഥാർഥ മാറ്റം കൊണ്ടുവരുന്നവരെന്നും മറ്റുള്ളവരുമായി എല്ലാം പങ്കുവെക്കേണ്ടവരാണ്​ അവരെന്നും ദിസാലെ പറഞ്ഞു. തനിക്കു കിട്ടുന്ന തുകയുടെ പകുതി ഫൈനലിസ്റ്റുകളായ മറ്റുള്ളവർക്കും പങ്കിടുമെന്നും അദ്ദേഹം അറിയിച്ചു.

യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​ന്റെ രക്ഷാകർതൃത്വത്തിൽ യു.എ.ഇയിലെ വർക്കി ഫൗണ്ടേഷൻ നൽകുന്ന അവാർഡാണ്​ വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ പ്രൈസ്. 2014 മുതലാണ്​ ​ ഗ്ലോബൽ ടീച്ചർ അവാർഡ്​ ഏർപ്പെടുത്തിയത്​. അവാർഡിന്​ അപേക്ഷ നൽകിയ ശേഷം ആദ്യ നൂറ്​ പേരിൽ ദിസാലെ ഉൾപ്പെട്ടിരുന്നു. പിന്നീട്​ അഭിമുഖങ്ങളും ഓഡിറ്റും അന്വേഷണങ്ങളും കഴിഞ്ഞാണ്​ പത്ത്​ ഫൈനലിസ്​റ്റുകളെ തിരഞ്ഞെടുത്തത്​. മൈക്രോസോഫ്റ്റി​ന്റെ ഇന്നൊവേറ്റിവ്​ എജുക്കേറ്റർ എക്സ്പേർട്ട്​ അവാർഡും നാഷനൽ ഇന്നൊവേഷൻ ഫൗണ്ടേഷ​ന്റെ ഇന്നൊവേറ്റർ അവാർഡും രണ്ടുവർഷം മുമ്പ്​​ ഇദ്ദേഹത്തിന്​ ലഭിച്ചിട്ടുണ്ട്.

You might also like
Comments
Loading...