ചർച്ച് ഓഫ് ഗോഡ് (കുവൈറ്റ് റീജിയൻ) 2 – മത് ഹോംലാൻഡ് ഫെലോഷിപ്പ് ഒക്ടോബർ 31 ന്

0 435

കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ കേരള സ്റ്റേറ്റ്-കുവൈറ്റ് റീജിയൻ, 2-ാമത് ഹോംലാൻഡ് ഫെലോഷിപ്പ് ഒക്ടോബർ 31 ന് നടത്തപ്പെടും. ദൈവസഭ കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ് ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. ജോൺ തോമസ് (ഹൂസ്റ്റൺ) മുഖ്യ സന്ദേശം നൽകും. സ്പിരിച്വൽ വേവ്സ്, അടൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ഇന്ത്യൻ സമയം വൈകിട്ട് 8.00 മുതൽ 11.00 വരെയാണ് സമ്മേളനം നടക്കുന്നത്. റീജിയൻ പ്രസിഡന്റ് പാ. തോമസ് ജോർജ്, വൈസ് പ്രസിഡന്റ് പാ. ബിനു പി. ജോർജ്, പാ. സജി എബ്രഹാം, സെക്രട്ടറി സാംകുട്ടി സാമുവേൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

You might also like
Comments
Loading...