കുവൈത്തിൽ ഇന്ത്യയുൾപ്പടെ ഏഴ് രാജ്യക്കാർക്ക് പ്രവേശനവിലക്ക്.

0 349

കുവൈത്ത്‌ സിറ്റി: ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്ക്‌ കുവൈറ്റിലേക്കുള്ള പ്രവേശന വിലക്ക്‌ ഏർപ്പെടുത്തി. ഇന്ത്യക്കു പുറമേ പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക, നേപ്പാൾ, ഇറാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണു നിലവിൽ പ്രവേശന വിലക്ക്‌ ഏർപ്പെടുത്തിയിരിക്കുന്നത്.
നാളെ മുതൽ കുവൈത്തിൽ നിന്ന് രാജ്യാന്തര വിമാന സർവീസുകൾ തുടങ്ങാനിരിക്കെ പ്രവശന വിലക്കേർപ്പെടുത്തിയത് തിരിച്ചുവരാനിക്കുന്ന മലയാളികളടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാരെ പ്രയാസത്തിലാക്കി. ഇതേസമയം മറ്റു രാജ്യങ്ങളിലെ പൗരന്മാർക്കും രാജ്യത്തേക്ക്‌ വരുന്നതിനോ തിരിച്ചു പോകുന്നതിനോ തടസമുണ്ടാകില്ലെന്ന് ഭരണകൂടം പ്രസ്താവിച്ചിട്ടുണ്ട്.

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!