യു .പി. ഫ് ഫുജൈറ സംഗീത നിശ

ജോൺസി കടമ്മനിട്ട

0 1,238

ഫുജൈറ : യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ് ( ഈസ്റ്റേൺ റീജിയൻ യു .എ .ഇ ) ആഭിമുഖ്യത്തിൽ പ്രശസ്ത സംഗീത സംവിധായകനും, ഗാന രചയിതാവും, ക്രൈസ്തവ ഭക്തി ഗായകനുമായ ആമച്ചൽ പവിത്രൻ, യു . എ. ഇ എൻലൈറ്റൻ സഭ പാസ്റ്ററും, ഗായകനുമായ രാജേഷ് വക്കം എന്നിവർ നയിച്ച സംഗീത നിശ ഫുജൈറ അൽ ഹേൽ ന്യൂ ടെസ്റ്റമെന്റ് ചർച്ചിൽ വച്ചു നടത്തി. യു. എ .ഇ ലെ അറിയപ്പെടുന്ന ഗായകനും കീ ബോർഡിസ്റ്റുമായ സജയൻ ബാബു, ഗായകൻ മാത്യു വർഗിസ് എന്നിവർ സംഗീതനിശയുടെ ഭാഗമായിരുന്നു. പാ. അനിൽകുമാർ ട്രിവാൻഡ്രം വചന ശ്രുശ്രുഷ നിർവഹിച്ചു.
യു .എ .ഇ കിഴക്കൻ തീര മേഖലയിൽപെട്ട പതിനഞ്ചോളം പെന്തകോസ്ത് സഭകളുടെ ഐക്യ വേദിയായ യു .പി . ഫ് പെന്തകോസ്ത് സഭകൾ യു . എ .ഇ ൽ ആരംഭിച്ചതിൻറെ സുവർണ ജൂബിലി ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
യു .പി . ഫ് പ്രസിഡന്റ് പാ. ജെയിംസ് ഈപ്പൻ, വൈസ് പ്രസിഡന്റ് പാ. എം .വി സൈമൺ, സെക്രട്ടറി ഡഗ്ളസ് ജോസഫ്, പാ. ഷാജി അലക്സാണ്ടർ, പാ. രാജേഷ് വക്കം എന്നിർ നേതൃത്വം നൽകി.

Advertisement

You might also like
Comments
Loading...