ഇവാൻജിലിസ്റ്റ്‌. ഇ. ബി. സത്യാർത്ഥി (ബാബു) ന് പാസ്റ്റോറിയൽ ഓർഡിനേഷൻ ലഭിച്ചു.

0 798

അബുദാബി : അബുദാബി സിറ്റി ബഥേൽ പി എം ജി ചർച്ച് ശിശ്രൂഷകൻ ആയിരുന്ന ഇവാൻജിലിസ്റ്റ്‌.
ഇ. ബി. സത്യാർത്ഥി (ബാബു) ന് പാസ്റ്റോറിയൽ ഓർഡിനേഷൻ ലഭിച്ചു. ഇന്ന് പകൽ (15. 8 2019) തിരുവനന്തപുരം പാളയം പെന്തെക്കോസ്‌തൽ മാറാനാഥാ ഗോസ്പ്പൽ ചർച്ച് ആസ്ഥാനത്ത് വെച്ചു നടന്ന ശിശ്രൂഷയിലാണ് ദൈവദാസന് പാസ്റ്റോറിയൽ ഓർഡിനേഷൻ നൽകിയത്.

കഴിഞ്ഞ പതിനേഴ് വർഷമായി അബുദാബിയിൽ ജോലിയോടൊപ്പം സഭാ ശ്രിശ്രുഷകളിലും പ്രേവർത്തിച്ചുവരുകയായിരുന്നു. അബുദാബി മുസഫായിൽ ഉള്ള തന്റെ ഭവനത്തിൽ വെച്ചാണ് ആദ്യമായി പി എം ജി ആരാധന തുടങ്ങിയത്. ക്യാമ്പ് പ്രവർത്തങ്ങളിൽ സജീവമായി പ്രവർത്തിച്ചു ആത്മാക്കളെ നേടുകയും,ചില കുടുംബങ്ങളേ ക്രിസ്തുവിങ്കലേക്ക് അടുപ്പിക്കുകയും ചെയ്താണ് മുസഫയിൽ സഭാ ആരംഭം കുറിച്ചത്. പുതിയതായി പ്രവർത്തനം ആരംഭിച്ച അബുദാബി സിറ്റി ബഥേൽ പി എം ജി ചർച്ചിന്റെ ശിശ്രൂഷകൻ ആയി പ്രവർത്തിക്കുകയാണ് പാസ്റ്റർ ഇ. ബി. സത്യാർത്ഥി ഇപ്പോൾ.

Advertisement

You might also like
Comments
Loading...
error: Content is protected !!