പാസ്റ്റർ തോമസ്കുട്ടി ഐസക് (ഷാജി) അബുദാബി മുസ്സഫ ഹെബ്രോൻ ഫെല്ലോഷിപ്പ് ചർച്ച് ഓഫ്‌ ഗോഡ് സഭയുടെ ശുശ്രുഷകനായി ചുമതലയേറ്റു

0 571

അബുദാബി: മുസ്സഫ ഹെബ്രോൻ ഫെല്ലോഷിപ്പ് ചർച്ച് ഓഫ്‌ ഗോഡ് സഭയുടെ ശുശ്രുഷകനായി പാസ്റ്റർ തോമസ്കുട്ടി ഐസക് ചുമതലയേറ്റു. 2019 ഓഗസ്റ്റ് 1 വ്യാഴാഴ്ച സഭാരാധനയിൽ ചർച്ച് ഓഫ് ഗോഡ് യു എ ഇ റീജിയൻ നാഷണൽ ഓവർസിയർ റവ.ഡോ. കെ ഓ മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ശുശ്രുഷയിലാണ് സഭയുടെ പാസ്റ്ററായി സ്ഥാനമേറ്റത്.

കൊല്ലം പുത്തൂർ സ്വദേശിയായ ദൈവദാസൻ ദീർഘ നാളുകളിൽ ‌ ഇന്ത്യൻ മിലിറ്ററി ഉദ്യോഗസ്ഥനായിരുന്നു. യു എ ഇ യുടെ വിവിധ എമിറേറ്റ്സുകളിൽ ജോലിയോടൊപ്പം സുവിശേഷവേലയിലും വ്യാപൃതനായിരുന്ന ഇദ്ദേഹം 2010ൽ സ്ഥാപിതമായ മുസ്സഫ ഹെബ്രോൻ ഫെല്ലോഷിപ്പ് ചർച്ച് ഓഫ്‌ ഗോഡ് സഭയുടെ പ്രാരംഭകാല ശുശ്രുഷകനായി സേവനമഷ്ടിച്ചിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ-സുജ തോമസ്, മക്കൾ-ഹർഷ, ഗോഡ്‍ലി.

Advertisement

You might also like
Comments
Loading...