ഐ പി സി അബുദാബിയുടെ ശുശ്രുഷകനായി പാസ്റ്റർ കെ എം ജെയിംസ് ചുമതലയേറ്റു

വാർത്ത: റെനു അലക്സ് പൊയ്കയിൽ

0 398

അബുദാബി: ഐ പി സി അബുദാബിയുടെ ശുശ്രുഷകനായി പാസ്റ്റർ കെ എം ജെയിംസ് ചുമതലയേറ്റു.ഐ പി സി ചെങ്ങന്നൂർ സെന്ററിൽപെട്ട നിരണം ഗ്രേസ് സെന്റർ സഭയുടെ ശുശ്രുഷകൻ ആയിരുന്നു പാസ്റ്റർ ജെയിംസ്.

കഴിഞ്ഞ ഏപ്രിൽ 24 നു അബുദാബിയിൽ എത്തിയ ദൈവദാസൻ ഏപ്രിൽ 25 വ്യാഴാഴ്ച നടന്ന വിശുദ്ധ സഭാരാധനയിൽ ഐ പി സി അബുദാബിയുടെ ചീഫ് പാസ്റ്റർ ആയി ചുമതലയേറ്റു.

മികച്ച വാഗ്മിയും വേദാധ്യാപകനുമായ പാസ്റ്റർ ജെയിംസ് റാന്നി കുടമുരുട്ടി സ്വദേശിയാണ്.
സാറാമ്മ ജെയിംസ് ആണ് ഭാര്യ. മക്കൾ ശാമുവേൽ, ശാലോം, എലിസബത്ത്

 

ഐപിസി അബുദാബി വൈസ് പ്രസിഡന്റ് പാസ്റ്റർ ശാമുവേൽ എം തോമസും സെക്രട്ടറി വര്ഗീസ് ജേക്കബും ചേർന്ന് പാസ്റ്റർ ജെയിംസിനെ എയർപോർട്ടിൽ സ്വീകരിക്കുന്നു.

പാസ്റ്റർ ജെയിംസ് സഭാചുമതല ഏറ്റെടുക്കുന്നു

- Advertisement -

You might also like
Comments
Loading...
error: Content is protected !!