ബ്ലെസ്സ് അബുദാബി മെയ് 20 മുതൽ, പാസ്റ്റർ അജി ആന്റണി മുഖ്യ പ്രഭാഷകൻ

0 736

അബുദാബി : കർമ്മേൽ ഐ പി സി അബുദാബിയുടെ ആഭിമുഖ്യത്തിൽ 2011 മുതൽ ആണ്ടുതോറും നടത്തിവരാറുള്ള ‘ബ്ലെസ്സ് അബുദാബി’ യുടെ ഒൻപതാമത് വാർഷിക കൺവൻഷന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

മെയ് 20 മുതൽ 22 വരെ രാത്രി 7 മണി മുതൽ 10 വരെ മുസഫ ബ്രെത്റൻ ചർച്ച് സെന്റർ F1 ഹാളിൽ കൺവൻഷൻ നടക്കും. പാസ്റ്റർ അജി ആന്റണി റാന്നി, സിസ്റ്റർ പെർസിസ് ജോൺ ഡൽഹി, എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.

അബുദാബി പട്ടണത്തിലെ വിവിധ പ്രദേശങ്ങളിലും ക്യാമ്പുകളിലുമായിരിക്കുന്ന സഹോദരങ്ങളുടെ ആത്‌മീയ ഉന്നമനത്തിനായി 2011ൽ ആരംഭിച്ച മഹായോഗം തുടർച്ചയായി കഴിഞ്ഞ 8 വർഷമായി നടന്നു വരുന്നു.അബുദാബി പട്ടണത്തിനു ഈ സമ്മേളനം ആത്മീയ ചൈതന്യമായി മാറിക്കൊണ്ടിരിക്കുന്നു.

ബ്ലെസ് അബുദാബി 2019 ന്റെ എല്ലാ ക്രമീകരണങ്ങളും ഒരുക്കങ്ങളും പുരോഗമിക്കുന്നതായി സഭാ പ്രസിഡന്റ് പാസ്റ്റർ എം എം തോമസ് അറിയിച്ചു.

Advertisement

You might also like
Comments
Loading...
error: Content is protected !!