കർമേൽ ഐ പി സി- വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു

0 1,246

അബുദാബി: കർമേൽ ഐ പി സി അബുദാബിയുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാവർഷവും ചെയ്തുവരുന്നത് പോലെ ഈ വർഷവും നാട്ടിൽ സാമ്പത്തികമായി ബുദ്ധിമുട്ടു അനുഭവിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് മെയ് 30 നു രാവിലെ പത്തു മണിക്ക് തിരുവല്ല തോംസൺ ഹോട്ടലിൽ കർമേൽ ഐ പി സി യുടെ സ്ഥാപകനും പ്രസിഡന്റും ആയിരിക്കുന്ന പാസ്‌റ്റർ എംഎം തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിൽ മുഖ്യ അതിഥി ആയിരുന്ന ഐ പി സി ജനറൽ സെക്രട്ടറി പാസ്‌റ്റർ കെ സി ജോൺ വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു.

വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ചും കുഞ്ഞുങ്ങളുടെ ആത്‌മീയ ജീവിതത്തെ കുറിച്ചും പാസ്‌റ്റർ എം എം തോമസ് കുഞ്ഞുങ്ങളെ പ്രബോധിപ്പിച്ചു.പാസ്‌റ്റർ കെ സി ജോൺ കർമേൽ ഐ പി സി യുടെ പ്രവർത്തനങ്ങളെ അനുമോദിക്കുകയും കുഞ്ഞുങ്ങളുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു

Download ShalomBeats Radio 

Android App  | IOS App 

ഇന്ത്യയുടെ വിവിധ സ്‌ഥലങ്ങളിൽ നിന്നും ലഭിച്ച നിരവധി അപേക്ഷയിൽ നിന്ന് ഏറ്റവും അനുയോജ്യരായ വിദ്യാർത്ഥികളെ സഭയുടെ എക്സിക്യൂട്ടീവ്സ് തിരഞ്ഞെടുത്തായിരുന്നു ഒരു ലക്ഷം രൂപയുടെ സഹായ പദ്ധതി. അർഹരായവർ ഉത്തരവാദിത്തപെട്ടവരോടൊപ്പം വന്നു സഹായം ഏറ്റുവാങ്ങി.

വിദ്യാഭ്യാസ സഹായം കൂടാതെ നിർധരരായ കുടുംബങ്ങൾക്ക് ചികിത്സ സഹായം എന്നിവ സഭ
ചെയ്തുവരുന്നതായും തുടർവർഷങ്ങളിൽ നിരവധി പ്രവർത്തനങ്ങൾ ചെയ്യുവാൻ സഭ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതായി സഭ സെക്രട്ടറി ബ്രദർ റെനു അലക്സ് അറിയിച്ചു

Advertisement

You might also like
Comments
Loading...