സൗദിയില്‍ ഇനി വാട്‌സ്ആപ്പില്‍ വിളിക്കാം

0 1,416

റിയാദ് – സൗദി അറേബ്യയില്‍ വാട്‌സ് ആപ്പ് വോയ്‌സ്, വീഡിയോ കോള്‍ സേവനം പ്രാബല്യത്തില്‍. ഇന്നലെ മുതല്‍ പടിപടിയായാണ് സൗദിയില്‍ വാട്‌സ് വോയ്‌സ്, വീഡിയോ കോള്‍ സേവനം പ്രവര്‍ത്തനക്ഷമമാക്കിയത്.

പുതിയ സേവനം പ്രയോജനപ്പെടുത്തുന്നതിന് ഉപയോക്താക്കള്‍ വാട്‌സ് ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യണം. വാട്‌സ് ആപ്പ് വോയ്‌സ്, വീഡിയോ കോള്‍ സേവനം സൗദിയില്‍ പ്രാബല്യത്തില്‍ വന്നതില്‍ കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രായമോ ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷനോ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
എന്നാല്‍ രാജ്യത്തെങ്ങും ഉപയോക്താക്കള്‍ ഇന്നലെ മുതല്‍ വാട്‌സ് ആപ്പില്‍ വോയ്‌സ്, വീഡിയോ കോള്‍ സേവനം പ്രയോജനപ്പെടുത്തുന്നതിന് തുടങ്ങി. എന്നാല്‍ തങ്ങള്‍ക്ക് സേവനം ലഭിക്കുന്നില്ലെന്ന് ചിലര്‍ പരാതിപ്പെട്ടു.
വ്യവസ്ഥകള്‍ പൂര്‍ണമായ കോള്‍ ആപ്പുകള്‍ക്കുള്ള വിലക്ക് ഒരാഴ്ചക്കകം എടുത്തുകളയുന്നതിന് 2017 സെപ്റ്റംബര്‍ 13 ന് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഫെയ്‌സ് ടൈം, സ്‌നാപ് ചാറ്റ്, സ്‌കൈപ്പ്, ലൈന്‍, ടെലിഗ്രാം, ടാന്‍ഗോ, ഫെയ്‌സ് ബുക് മെസ്സഞ്ചര്‍, ഹാംഗൗട്ട് അടക്കം വോയ്‌സ്, വീഡിയോ കോള്‍ സേവനങ്ങള്‍ നല്‍കുന്ന ആപ്പുകള്‍ക്കുള്ള വിലക്ക് അന്ന് ടെലികോം കമ്പനികള്‍ എടുത്തുകളഞ്ഞിരുന്നു.

സൗദിയില്‍ വാട്‌സ് ആപ്പ് വഴിയുള്ള വോയ്‌സ്, വീഡിയോ കോള്‍ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യേണ്ടത് വാട്‌സ്ആപ്പ് ഉടമകളായ കമ്പനിയാണെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബന്ധപ്പെട്ട രാജ്യങ്ങളിലെ നിയമങ്ങളുമായി ഒത്തുപോകാത്തതിനാല്‍ ചില ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം നിരവധി ലോക രാജ്യങ്ങളില്‍ വാട്‌സ് ആപ്പ് വോയ്‌സ്, വീഡിയോ കോള്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും കമ്മീഷന്‍ അന്ന് പറഞ്ഞിരുന്നു.

A Poetic Devotional Journal

You might also like
Comments
Loading...