ധാക്കയില്‍നിന്ന് ദുബായിലേക്കുപോയ വിമാനം റാഞ്ചാന്‍ ശ്രമം

0 936

ദുബായ്: ധാക്കയിൽ നിന്ന് ദുബായിലേക്ക് പോയ ബംഗ്ലാദേശ് എയർലൈൻസ് വിമാനം റാഞ്ചാൻ ശ്രമം. ഇതേത്തുടർന്ന് വിമാനം ചിറ്റഗോങ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ബി.ജി.147 എന്ന വിമാനം ചിറ്റഗോങ് ഷാ അമാനത്ത് വിമാനത്താവളത്തിൽ വൈകീട്ടോടെയാണ് അടിയന്തരമായി ഇറക്കിയത്.

വിമാനം റാഞ്ചിയെന്ന വിവരം കോക്പിറ്റിൽ നിന്ന് ലഭിച്ചതായി അധികൃതർ അറിയിച്ചു. തോക്കുധാരി കോക്പിറ്റിലെത്തി പൈലറ്റിനെ അക്രമിക്കാൻ ശ്രമിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും രണ്ട് ജീവനക്കാരെ അക്രമി ബന്ദിയാക്കിയെന്നും വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

Download ShalomBeats Radio 

Android App  | IOS App 

142 യാത്രക്കാർ വിമാനത്തിലുണ്ടെന്ന് ബിബിസി റിപ്പോർട്ടുചെയ്തു. ബംഗ്ലാദേശ് സുരക്ഷാ സൈന്യം വിമാനം വളഞ്ഞുവെന്നും റാഞ്ചിയെന്ന് കരുതുന്നയാളുമായി ആശയവിനിമയം നടത്താൻ ശ്രമിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

 

For more news and articles , Please join to Shalom Dhwani  watsapp group

https://chat.whatsapp.com/CbROIWndVERIPA35tI2YVm

You might also like
Comments
Loading...