സൗദിയിൽ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത

0 564

റിയാദ് :  ഇന്നു മുതൽ അടുത്ത തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളിൽ സൗദിയിൽ ഭൂരിഭാഗം പ്രവിശ്യകളിലും പൊടിക്കാറ്റിനും മഴക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു. ഉത്തര അതിർത്തി പ്രവിശ്യയിൽ അറാർ, റഫ്ഹ, തുറൈഫ്, അൽജൗഫ് പ്രവിശ്യയിലെ സകാക്ക, ഖുറയ്യാത്ത്, ത്വബർജൽ, തബൂക്കിലെ തൈമാ, അൽവജ്, ഉംലജ്, ദിബാ, ഹഖ്ൽ, ഹായിൽ പ്രവിശ്യയിലെ അൽഗസാല, അൽഹായിത്, ബഖ്ആ, മദീന പ്രവിശ്യയിലെ യാമ്പു, അൽഉല, ബദ്ർ, അൽറായിസ്, അൽഅയ്‌സ്, ഖൈബർ, വാദി അൽഫറഅ് എന്നിവിടങ്ങളിൽ ഇന്നു മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. മക്ക പ്രവിശ്യയിൽ തുർബ, റനിയ, ജിദ്ദ, ദഹ്ബാൻ, റാബിഗ്, ഖുലൈസ്, അൽകാമിൽ, ബഹ്‌റ എന്നിവിടങ്ങളിൽ വെള്ളിയാഴ്ചയും അൽഖസീമിൽ ബുറൈദ, ഉനൈസ, മിദ്‌നബ്, ബുകൈരിയ, അൽബദായിഅ് എന്നിവിടങ്ങളിലും കിഴക്കൻ പ്രവിശ്യയിൽ ഹഫർ അൽബാത്തിൻ, ഖൈസൂമ, നഈരിയ, ദമാം, ജുബൈൽ, ഖഫ്ജി, ദഹ്‌റാൻ, അൽഹസ എന്നിവിടങ്ങളിലും നജ്‌റാൻ പ്രവിശ്യയിലും ശറൂറയിലും നാളെ മുതൽ ശനി വരെയുള്ള ദിവസങ്ങളിലും പൊടിക്കാറ്റ് അനുഭവപ്പെട്ടേക്കും.
ഇന്ന് രാത്രി മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ അറാറിലും തുറൈഫിലും നേരിയ തോതിലുള്ള മഴയുണ്ടായേക്കും. ഖുറയ്യാത്തിലും ത്വബർജലിലും ഇന്നു മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ മഴക്കു സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ തബൂക്ക് പ്രവിശ്യയിൽ കനത്ത മഴയുണ്ടാകും.
മദീനയിൽ വെള്ളി, ശനി ദിവസങ്ങളിൽ മഴ പെയ്യാനിടയുണ്ട്. മക്ക പ്രവിശ്യയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഇടത്തരം ശക്തിയോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. ബുറൈദ, ഉനൈസ, അൽറസ്, മിദ്‌നബ്, ബുകൈരിയ, അൽബദായിഅ് എന്നിവിടങ്ങളിൽ വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ ശക്തമായ മഴ പെയ്‌തേക്കും.
റിയാദ് പ്രവിശ്യയിൽ ശനി മുതൽ തിങ്കൾ വരെയുള്ള ദിവസങ്ങളിലും ദമാമിലും പരിസരപ്രദേശങ്ങളിലും വെള്ളി മുതൽ തിങ്കൾ വരെയുള്ള ദിവസങ്ങളിലും ഇടത്തരം ശക്തിയോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് പറഞ്ഞു.

Advertisement

You might also like
Comments
Loading...
error: Content is protected !!