ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജയുടെ ശുശ്രുഷകനായി പാസ്റ്റർ കോശി ഉമ്മൻ ചുമതലയേറ്റു

0 1,615

ഷാർജാ : പാസ്റ്റർ കോശി ഉമ്മൻ, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജയുടെ പുതിയ ശുശ്രുഷകനായി മെയ് 25 നു ചുമതലയേറ്റു.  പ്രശസ്ത കൺവെൻഷൻ പ്രാസംഗികനും വേദാ അദ്ധ്യാപകനുമായ പാസ്റ്റർ കോശി ഉമ്മൻ റാന്നി കൊച്ചുകുളം തെക്കേചരുവിൽ ടി.കെ ഉമ്മന്റയും കുഞ്ഞമ്മ ഉമ്മന്റേയും മകനാണ്

ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ പുത്രികാ സംഘടനയായ CEM ന്റെ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സൺഡേ സ്കൂൾ അസ്സോസിയേറ്റ് ഡയറക്ടർ എന്നീ നിലകളിൽ സേവനമനിഷ്ഠിച്ചിട്ടുണ്ട്. മല്ലപ്പള്ളി, പുളിക്കൽ കവല , മഞ്ഞാടി, മെഴുവേലി, ചെത്തോംകര, കവുങ്ങുംപ്രയാർ തുടങ്ങിയ ശാരോൻ സഭകളിൽ സഭാ ശുശ്രുഷകനായിരുന്നു. ഭാര്യ ജെസ്സി കോശി വേദാദ്ധ്യാപികയും പ്രാസംഗികയുമാണ്. മക്കൾ ഫെബി, ഫിലോ. Contact No. : +971 543 272 103

Download ShalomBeats Radio 

Android App  | IOS App 

A Poetic Devotional Journal

You might also like
Comments
Loading...