കുവൈറ്റിൽ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ, പ്രായപരിധി നിശ്ചയിച്ചു

0 1,550

കുവൈറ്റ്സിറ്റി:  കുവൈറ്റില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് നീതിന്യായ മന്ത്രാലയം പ്രായപരിധി നിശ്ചയിച്ചു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 13 ആണെന്ന് നീതി ന്യായ മന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.
അതേസമയം, കുവൈത്തിലെ പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് പുതുക്കാന്‍ കൊണ്ടുവന്ന പുതിയ നിബന്ധനകള്‍ ഇന്ത്യന്‍ എംബസി പിന്‍വലിച്ചു. പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ട് പേരുടെ സിവില്‍ ഐ.ഡി യുടെ പകര്‍പ്പ് സമര്‍പ്പിക്കണമെന്നായിരുന്നു എംബസിയുടെ ഉത്തരവ്. പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന പുതിയ ഉത്തരവിനെതിരെ വ്യാപകമായ പരാതികളും പ്രതിഷേധങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിവാദപരമായ ഉത്തരവ് എംബസി പിന്‍വലിച്ചത്.

 

A Poetic Devotional Journal

You might also like
Comments
Loading...