കുവൈറ്റിൽ പാസ്പോർട്ട് അപേക്ഷിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ

0 1,098

കുവൈറ്റ്: ഇനി മുതൽ പുതിയ പാസ്പോർട്ടിനുള്ള അപേക്ഷയോടൊന്നിച്ചും പുതുക്കുന്നതിനും ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടു വ്യക്തികളുടെ തിരിച്ചറിയൽ രേഖയോട് കൂടി സമർപ്പിക്കണം. കുവൈറ്റിലെ പാസ്പോർട്ട് സംബന്ധിച്ചുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഔട്ട്സോഴ്സിങ് ഏജൻസിക്ക് ഇന്ത്യൻ എംബസി അറിയിപ്പ് നൽകി. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ആധാർ എന്നി രേഖകൾ ഇതിനായി പരിഗണിക്കും. മുൻപ് രണ്ടുപേരുടെ സിവിൽ ഐഡി കോപ്പികൂടി സമർപ്പിക്കണമെന്നായിരുന്നു. സിവിൽ ഐഡിയുടെ കോപ്പി നൽകുന്നത് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ സാങ്കേതിക തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം എന്ന വാദം ശക്തമായതിനെ മുൻനിർത്തിയാണ് പുതിയ നിയമ നടപടികൾ അറിയിച്ചിരിക്കുന്നത്.

Advertisement

You might also like
Comments
Loading...