അമേരിക്കയിലെ സ്‌കൂളില്‍ വെടിവെയ്പ്പ്, വിദ്യര്‍ഥികളടക്കം 17 പേര്‍ കൊല്ലപ്പെട്ടു

0 1,091

പാര്‍ക്ക്ലാന്‍ഡ് (ഫ്ളോറിഡ): ഫ്ളോറിഡയിലെ പാര്‍ക്ക്ലാന്‍ഡില്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവയ്പ്പില്‍ കുട്ടികളടക്കം 17 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.സ്‌ക്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്കോളാസ് ക്രൂസ് (19) എന്ന വിദ്യാര്‍ത്ഥിയാണ് വെടിവച്ചത്.ഇയാളെ പിടികൂടിയതായി ബ്രോവാര്‍ഡ് കൗണ്ടി ഷെരീഫ് സ്‌കോട്ട് ഇസ്രയേല്‍ മാധ്യമങ്ങളെ അറിയിച്ചു.മജോരിറ്റി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്.

ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം മൂന്നു മണിയോടെയാണ് വെടിവയ്പ്പുണ്ടായത്.തോക്കുമായി എത്തിയ നിക്കാളാസ് യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു.സ്‌കൂളിന് പുറത്ത് വെച്ച് മൂന്നുപേരെ വെടിവച്ച് വീഴ്ത്തിയ ശേഷം സ്‌കൂളിനുള്ളിലേക്ക് കടന്ന് മറ്റ് 12 പേരെക്കൂടി കൊല്ലുകയായിരുന്നു.പന്ത്രണ്ട് പേര്‍ സ്‌കൂളിനുള്ളിലും മൂന്നു പേര്‍ പുറത്തും രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.

Advertisement

You might also like
Comments
Loading...