എഡിറ്റോറിയൽ | സെപ്റ്റംബര്‍ 8 – ലോക സാക്ഷരതാ ദിനം. | ജോ ഐസക്ക് കുളങ്ങര

0 1,068

1965 ലാണ് സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനമായി ആചരിക്കാൻ യുനെസ്കോ തീരുമാനിച്ചത് അന്നു മുതൽ എല്ലാ അംഗരാജ്യങ്ങളിലും ആചരിച്ചു വരുന്നു. ലോകത്തെ എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും അടിവരയിട്ടു ഉറപ്പിക്കുകയെന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

ദൃശ്യമാധ്യമങ്ങളുടെയും കംപ്യൂട്ടര്‍ കീബോര്‍ഡുകളുടെയും യുഗത്തില്‍ അക്ഷരങ്ങളുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയാണെന്ന വാദം ബാലിശമാണെന്ന് എഴുതിയതും അച്ചടിക്കപ്പെട്ടതുമായ അക്ഷരങ്ങള്‍ ഭാവിയിലേക്കുള്ള കരുതല്‍ ധനമാണെന്നും ഐക്യരാഷ്ട്രസഭയുടെ സാക്ഷരതാദിന സന്ദേശത്തില്‍ പറയുന്നു.

സാക്ഷരത വ്യക്തികളുടെ വിമോചനത്തിനും വികാസത്തിനുമുള്ള മാർഗ്ഗമാണ് ആത്മവിശ്വാസത്തോടേയും അന്തസ്സോടേയും ജീവിക്കുന്നതിനാവശ്യമായ എഴുത്തും വായനയും ഗണിതവും ഉൾപ്പെടെയുള്ള അറിവുകളും നൈപുണികതയും ആർജ്ജിക്കുകയും അത് പൊതുസമൂഹത്തിന്ന് ഉപയോഗം ഉണ്ടാകുമ്പോൾ ആണ് ഒരാൾ സാക്ഷരൻ എന്നു പറയപ്പെടുന്നത്..

വിദ്യാഭ്യാസം നേടിയാല്‍ മാത്രമെ ഏതൊരു വ്യക്തിയ്ക്കും ജീവിത വിജയം കൈവരിക്കാന്‍ കഴിയൂ. വിദ്യാഭ്യാസമുള്ള ജനതയിലൂടെ മാത്രമെ രാഷ്ട്രത്തിന്റെ ഐശ്വര്യവും സമൃദ്ധിയും വര്‍ധിക്കുകയുള്ളു. സമൂഹത്തില്‍ ശരിയായ കാഴ്ച്ചപ്പാട് സൃഷ്ടിക്കുന്നതിലും വിദ്യാഭ്യാസത്തിന്റെ പങ്ക് വളരെ വലുതാണ്. രാജ്യ പുരോഗതിക്കും, സമൂഹത്തിന്റെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി വിദ്യാഭ്യാസമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും പരിശ്രമിക്കാം. അക്ഷരങ്ങൾ കൊണ്ട് ആശയങ്ങളും, ആശയങ്ങൾ കൊണ്ട് ഒരു പുതിയ ലോകവും നമുക്ക്‌ സൃഷ്ടിക്കാം..

ഏവർക്കും ശാലോം ധ്വനിയുടെ ആശംസകൾ.

Advertisement

You might also like
Comments
Loading...
error: Content is protected !!