ചർച്ച് ഓഫ് ഗോഡ് യു കെ & ഇ യു 14മത് നാഷണൽ കോൺഫറൻസ് ജൂലൈ 23 ഇന്ന് മുതൽ ആരംഭിക്കുന്നു.

0 683

യു കെ : ചർച്ച് ഓഫ് ഗോഡ് യു കെ & ഇ യു മലയാളം വിഭാഗം 14മത് നാഷണൽ കോൺഫറൻസ് ജൂലൈ 23 മുതൽ 25 വരെ എല്ലാ ദിവസവും വൈകുന്നേരം 6:30 മുതൽ 9:00 വരെ നടത്തപ്പെടുന്നു.

ജൂലൈ 23 ഇന്ന് 6:30 ന് ആരംഭിക്കുന്ന മീറ്റിംഗിനെ വൈ പി ഇ , സൺ‌ഡേ സ്കൂൾ നേതൃത്വം വഹിക്കുന്നു. 24 ശനി രാവിലെ 10 മുതൽ 12 വരെ സഹോദരിമാരുടെ മീറ്റിങ്ങും, 24 ,25 തീയതികളിൽ 6:30 മുതൽ 9:00 വരെയും നടത്തപ്പെടുന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ നാഷണൽ കോൺഫറെൻസ് ഓൺലൈൻ വഴി നടത്തുവാൻ കമ്മറ്റി തീരുമാനിച്ചു.

Download ShalomBeats Radio 

Android App  | IOS App 

ചർച്ച് ഓഫ് ഗോഡ് യു കെ & ഇ യു ഓവർസീയർ റവ .ഡോ.ജോ കുര്യൻ മീറ്റിംഗ് പ്രാർത്ഥിച്ച് ഉത്‌ഘാടനം ചെയ്യും.

ഡോ . തോമസ് മാമ്മൻ , ഡോ.ഷിബു കെ മാത്യു , റവ സിസ്സിൽ മാത്യു , സിസ്റ്റർ ലിനി ജെയിംസ് എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും. പാസ്റ്റര്‍ വർഗ്ഗീസ് തോമസ് (അസിസ്റ്റന്റ് ഓവർസീയർ) , പാസ്റ്റര്‍ തോമസ് ജോര്‍ജ്ജ് (നാഷണല്‍ സെക്രട്ടറി) ഇവ. ഡോണി തോമസ്(നാഷണല്‍ ട്രഷറര്‍) പാസ്റ്റര്‍ സജി മാത്യൂ (ചര്‍ച്ച് ഗ്രോത്ത് ഡയറക്ടർ) എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : 07943866456 , 07723621528 , 07828723468

Advertisement

You might also like
Comments
Loading...