അസൂയയെ ജയിച്ച് നിഗളത്തെ തകർക്കുക

പാസ്റ്റർ ഷാജി ആലുവിള

0 1,885

മനുഷ്യ ഹൃദയത്തിൽ കത്തി ജ്വലിക്കുന്ന ഒരു അഭിലാഷമായി തീരാറുണ്ട് അസൂയ.മറ്റൊരാളുടെ ഉയർച്ചയിലും നേട്ടത്തിലും ഒരാൾക്കുണ്ടാകുന്ന മാനസിക വെറുപ്പാണ് അസൂയ എന്നു വിവക്ഷിക്കുന്നത്.കടുത്ത വൈരാഗ്യത്തിനും വഞ്ചനക്കും ചിലപ്പോൾ കുലപാതകത്തിനു പോലും ഇത് കാരണമാകാം.കുടുംബ ബന്ധങ്ങളെയും വ്യവസായ ബന്ധങ്ങളെയും സഭാ ജീവിതത്തെ തന്നെയും തകർത്തു കളയുന്നതിന് അസൂയ കാരണമായി തീരുന്നു.എന്തു വില കൊടുത്തും നാം ഈ പാപത്തിൽ നിന്നും രക്ഷ പെടുക.
മറ്റുള്ളവരെ അംഗീകരി ക്കുവാനുള്ള മനസില്ലാതെ ഞാനാണ് എല്ലാം, എനിക്കേ എല്ലാം അറിയൂ എന്നും ആരെയും അനുസരിക്കാതെ പുച്ഛിചു കാണുന്ന സ്വഭാവത്തെ ആണ്‌ നിഗളം എന്ന വാക്കു കൊണ്ട് അർത്ഥം ആക്കുന്നത്.
നിഗളം എന്നത് ആത്മീയരുടെ ഇടയിൽ അതിവേഗം വ്യാപിക്കുന്ന ഒരു മാരക പ്രശ്‌നമാണ് .ആരാധനയിലും,സഭാതലത്തിലും സാമൂഹിക സേവനത്തിലും വളരേണ്ട ജനം ഇന്ന് മ്ലേച്ഛതകളുടെയും നിഗളത്തിന്റെയും അസൂയയുടെയും വിള നിലങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.ഇത് അനേകരുടെ ഉത്സാകത്തെ തളർത്തി കളയും..ഇസ്കര്യോത്ഥ യൂദ അഹങ്കാരം കൊണ്ട് നിറഞ്ഞവനായിരുന്നു.പരോക്ഷമായി യേശുവിനെ ശാസിക്കത്തക്കവിധം അവൻ നിഗളി ആയിരുന്നു.യേശുവിനെ ക്കാൾതനിക്ക് എല്ലാം അറിയാം എന്ന രീതിയിൽ ,യേശുവിന്റെ കാൽക്കൽ ഒഴിച്ച തൈലം വിറ്റ് ദരിദ്രർക്കു വേണ്ടി ഉപയോഗിക്കാം എന്നുപോലും അവൻ പറഞ്ഞു.ഒരു പക്ഷെ നമ്മളിൽ ഉണ്ടാകാമാവുന്ന ഏറ്റവും മോശമായ ആത്മീയ നിഗളം യുദക്കും ഉണ്ടായിരിക്കാം.നിഗളത്തിന്റെ മൂർത്തിഭാവമായ യുദയുടെ അവസാനം നോക്കുക.നിരപരാധികളെ ഒറ്റു കൊടുത്ത്‌ ചതിക്കുന്നവർക്ക് നിഗളത്തിന്റെ ശമ്പളം എത്ര ഭയാനകം.
മറ്റുള്ളവരെക്കാൾ എനിക്ക് പണവും പ്രതാപവും സ്വാധീനവും ഉണ്ട് എല്ലാവരേക്കാളും എനിക്ക് കഴിവുണ്ട് എന്നു ചിന്തിച്ചു നിഗളിക്കുന്ന മനഃസാക്ഷി കത്തി കരിഞ്ഞ കുറെ എണ്ണത്തെ കൊണ്ട് ആണ് സഭകളിൽ ഇന്ന് പ്രശനം വർധിക്കുന്നത്.ഇതൊക്കെ യഥാർത്ത താഴ്മ നിഷേധിച്ചു നിഗളം കൈ വരിച്ചത് കൊണ്ടല്ലേ സംഭവിക്കുന്നത്.
അബ്രഹാം,ഇയ്യോബ്,എന്നീ ധനികന്മാർ അവരുടെ ധനം മുഖാന്തിരം നിഗളിച്ചു പോകാതെ താഴ്മയും,ദൈവഭക്തിയും,ഭയവും മുറുകെ പിടിച്ച് ജീവിച്ച വിശുദ്ധന്മാർ ആയിരുന്നു.ആയതിനാൽ അവർ കലഹ പ്രിയർ ആകാതെ മാത്രകാ പരമായി ജീവിച്ചു.
നമ്മുടെ ജീവിതത്തിൽ പതിയിരിക്കുന്ന അസൂയയും നിഗളവും നാം മനസിലാക്കുക.നേപ്പിൾസിലെ ഉൾകടലുകളിൽ കണ്ട് വരുന്ന ഒരു തരം മൽസ്യമാണ്‌ മെടുസ.കടലിലുള്ള ഒരു പ്രതേക തരം ഓച്ചിനെ അതു വിഷുങ്ങാറുണ്ട്.ഈ ഒച്ചിനു പുറം തോട് ഉള്ളതുകൊണ്ട് മത്സയ്ത്തിന്റെ ആമാശയത്തിൽ വെച്ച് അതിനൊന്നും സംഭവിക്കുകയില്ല.എന്നാൽ മത്സ്യ ത്തിന്റ ശരീരത്തിനുള്ളിൽ കടിച്ചിരുന്നു അതിന്റെ മാംസം മുഴുവൻ ഭക്ഷിച്ചു ഒച്ചു പതുക്കെ വളരുവാൻ തുടങ്ങും.ഒച്ഛ് പൂർണ വളർച്ച പ്രാപിക്കുമ്പോഴേക്കും മൽസ്യയത്തിന്റെ കഥയും കഴിഞ്ഞിരിക്കും.അതുപോലെ ആണ് നിഗളവും അസൂയയും. നാം പൂർണത പ്രാപിക്കും മുമ്പ് അവ നമ്മെ നശിപ്പിക്കും.ആകയാൽ താഴ്മ ധരിച്ചു മുന്നേറുക. നിഗളവും അസൂയയും നമ്മിൽ നിന്നും അകറ്റി കളഞ്ഞു പുതുക്കം പ്രാപിക്കാം

Advertisement

You might also like
Comments
Loading...