ഗർത്തത്തിലാഴ്ന്ന പ്രതിഭാധനൻ

ബിജു ബെന്നി മോറിയ

0 1,560

സ്റ്റീഫൻ ഹോക്കിങ്‌സ്, ബലഹീനശരീരത്തിലെ വിരൽ തുമ്പിനാൽ ശാസ്ത്രലോകത്തിനും മനുഷ്യഗണത്തിനും അത്ഭുതങ്ങൾ സൃഷ്ട്ടിച്ച ശാസ്ത്ര പ്രതിഭ.

യുകെയിലെ ഓക്സ്ഫഡ‍ിൽ ഫ്രാങ് ഹോക്കിങ്ങിന്റെയും ഇസബലിന്റെയും മകനായ‍ി 1942 ജനുവരി എട്ടിനാണു ഹോക്കിങ്ങിന്റെ ജനനം. സ്റ്റീഫൻ വില്യം ഹോക്കിങ്ങിന് ഊർജതന്ത്രത്തിലും ഗണിതത്തിലുമായിരുന്നു താൽപര്യം. ഓക്സ്ഫോർഡ് സർവകലാശാലയിൽ ബിരുദ പഠനത്തിനു ശേഷം കേംബ്രിജിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ 1962ൽ, പെട്ടെന്ന് ഒരു ദിവസം സ്റ്റീഫൻ ഹോക്കിങ് കുഴഞ്ഞുവീഴുകയായിരുന്നു.
മോട്ടോർ ന്യൂറോ ഡിസീസ് എന്ന അപൂർവരോഗം ഡോക്ടർമാർ കണ്ടെത്തി. ശരീരം തളർന്ന അദ്ദേഹം രണ്ടുവർഷത്തിലധികം ജീവിക്കില്ലെന്നായിരുന്നു ഡോക്‌ടർമാരുടെ പ്രവചനം. എന്നാൽ പ്രവചനാതീതനായി സൈദ്ധാന്തിക ഭൗതികശാസ്‌ത്രജ്‌ഞരിൽ വിഖ്യാതനായി.
ശരീരമാസകലം തളർന്നു പോയെങ്കിലും ഭിഷഗ്വരന്മാരെ അതുഭുതപരതന്ത്രനാക്കിയിരുന്നു. ശരീരം തളർന്നെങ്കിലും തളരാത്ത മനസ്സുമായി വീൽചെയറിൽ ഇരുന്നു പ്രപഞ്ച രഹസ്യങ്ങളുടെ ചുരുൾ നിവർത്തി.

Download ShalomBeats Radio 

Android App  | IOS App 

രോഗാവസ്‌ഥയിൽ തന്റെ പ്രിയതമ ജെയിൻ നൽകിയ സ്‌നേഹവും പിന്തുണയുമാണു തുടർന്നുള്ള തന്റെ ജീവിതം സാധ്യമാക്കിയതെന്നു ഹോക്കിങ് പറഞ്ഞിട്ടുണ്ട്.

സമയത്തിന്റെ സംക്ഷിപ്ത ചരിത്രം (എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ) എന്ന പുസ്തകമാണു ഹോക്കിങ്ങിനെ പ്രശസ്തിയുടെ അതുച്ചകൊടിയിലെത്തിച്ചത്. ശാസ്ത്രരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ഹോക്കിങ് മനുഷ്യർക്കു മുന്നറിയിപ്പു നൽകിയിരുന്നു. ഭൂമിയിൽ ദിനങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞെന്നും നൂറു വർഷങ്ങൾ കൂടി മാത്രമേ മനുഷ്യഗണം എണ്ണപ്പെടുന്നുള്ളുവെന്നും. മുപ്പതു വർഷത്തിനകം ചന്ദ്രനിൽ താവളം നിർമിക്കാനാകണമെന്നും പ്രകാശത്തിന്റെ അഞ്ചിലൊന്നു വേഗത്തിൽ സ‍ഞ്ചരിക്കാൻ കഴിയുന്ന ബഹിരാകാശ പേടകം ഒരുക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അടങ്ങാത്ത അന്യഗ്രഹ ചിന്ത.

ഹോക്കിങ്‌സ് പറഞ്ഞതിപ്രകാരം, “നമുക്കു ഭൂമിയിൽ ഇടമില്ലാതായി വരികയാണ്. പോകാനുള്ളതു മറ്റു ഗ്രഹങ്ങളിലെ സ്ഥലങ്ങൾ മാത്രമാണ്. അതുകൊണ്ടു സൗരയൂഥസഞ്ചാരം ആരംഭിക്കണം. മനുഷ്യർ ഭൂമി ഉപേക്ഷിക്കേണ്ടിവരുമെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല”.
കൃത്രിമ ബുദ്ധി വികസനത്തിനെ അദ്ദേഹം നിശിതമായി എതിർത്തിരുന്നു.
ചിന്തിക്കുന്ന യന്ത്രങ്ങളോടു പിടിച്ചുനിൽക്കാൻ മനുഷ്യർക്കാവില്ലെന്നും അതൊടുവിൽ മനുഷ്യ നിലനിൽപ്പിനു തന്നെ ഭീഷണിയായി തീരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ദൃശ്യ പ്രപഞ്ചത്തിൽനിന്നു ശാഖകളായി പിരിയുന്ന ശിശു പ്രപഞ്ചങ്ങൾ (baby universe) എന്ന ആശയവും ഹോക്കിങ്സ് ആണവതരിപ്പിച്ചത്. എന്നാൽ ഈയടുത്ത കാലത്ത് ബ്ലാക് ഹോളുകൾ ഇല്ലെന്നും പകരം ഗ്രേ ഹോളുകൾ ആണുള്ളതെന്നും ഉള്ള നിഗമനം അവതരിപ്പിച്ച സ്റ്റീഫൻ ഹോക്കിങ് വീണ്ടും ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു.

ചന്ദ്രസീമക്കപ്പുറമുള്ള പിണ്ഡമുള്ള നക്ഷത്രങ്ങൾ പരിണാമത്തിന്റെ അവസാന ഘട്ടത്തിൽ തമോഗർത്തമായിത്തീരുമെന്നു കണ്ടെത്തി ശാസ്ത്രലോകത്തിനു പുതു വിസ്‌മയങ്ങൾ സൃഷ്ട്ടിച്ച അത്ഭുതപ്രതിഭയായ വന്ദിതൻ പ്രപഞ്ചത്തെ നിർമ്മിച്ച സൃഷ്ടിതാവിനെ വണങ്ങാൻ കഴിയാത്ത നിരീശ്വരവാദിയായിരുന്നു. തന്റെ ബുദ്ധി വൈഭവത്താൽ ദൈവം ഇല്ലെന്നു പറയുന്നവരെ പോലും പ്രപഞ്ചത്തിന്റെ രഹസ്യ സിദ്ധാന്തങ്ങളെ വർണ്ണിച്ചു കാട്ടി “ദൈവമേ”യെന്നു വിളിപ്പിച്ചെങ്കിലും ബുദ്ധി രാക്ഷസനായ ഹോക്കിങ്‌സ്, സത്യവേദപുസ്തകപരമായി വെറുമൊരു “മൂഡൻ ” ആയിരുന്നു. വിലയേറിയ പണവും പ്രതാപവും കുമ്പിടുവാൻ തക്ക ബുദ്ധി വൈഭവവും ഉണ്ടെങ്കിലും വിലയേറിയ ആത്മാവിനെ നഷ്ട്ടമാക്കിയാൽ എന്ത് പ്രയോജനം.?

ഇല്ലായ്‌മ ഒരു നഷ്ടബോധം തരുണ്ടെങ്കിലും അദ്ദേഹത്തിന്റെ ദൈവവിശ്വാസത്തോടുള്ള അകൽച്ച ഒരു വല്ലായ്മ സൃഷ്ടിക്കുന്നു. തമോഗർത്തതിനെ കുറിച്ച് പഠനവിധേയമാക്കിയ അദ്ദേഹത്തിന്റെ അവസ്ഥ അധമഗർത്തത്തിലാണെന്നു ഓർക്കുമ്പോൾ ഒരു ഭയാനകത്വവും.

You might also like
Comments
Loading...