ലേഖനം|അന്ത്യകാലത്ത് ദുർഘട സമയങ്ങൾ വരുമെന്നറിക | പാസ്റ്റർ ജോർജ്ജ് ഡാനിയേൽ

0 640

അന്ത്യകാലത്ത് ദുർഘട സമയങ്ങൾ വരുമെന്നറിക – 2 തിമൊഥെയൊസ്‌ 3:1

“അന്ത്യകാലം” എന്നു പറഞ്ഞാൽ കാലങ്ങളുടെ അവസാനം (Last Days ). ആർക്കും സുഗമമായി മുന്നോട്ടു പോകാൻ കഴിയാത്ത സമയങ്ങൾ – അത് നമ്മുടെ ലോകം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നു. കൊറോണ ബാധയാൽ ലോകം മുഴുവൻ ഒരുപോലെ സ്തംഭിച്ചു. വിദൂര വീക്ഷണമുള്ള ശാസ്ത്രജ്ഞന്മാരും തത്വചിന്തകന്മാരും വൈദ്യശാസ്ത്ര വിദഗ്ദരും ഭരണ സാരഥികളും രാഷ്ട്രീയ -സാമൂഹിക നേതാക്കന്മാരും മതോപദേഷ്ടാക്കന്മാരും ഒരുപോലെ പകച്ചു നിൽക്കുന്നു.
പതിനായിരങ്ങൾ മരിച്ചു വീഴുമ്പോഴും, ലക്ഷങ്ങൾ രോഗികളായി തീരുമ്പോഴും രാജ്യങ്ങൾ രോഗബാധയാൽ തകരുമ്പോഴും, പരസ്പരം നോക്കി നിൽക്കാനല്ലാതെ ആർക്കും ഒന്നും ചെയ്യാൻ കഴിയുന്നില്ല. (Jeremiah 16:5-10)
വിശ്വാസികളായ നമുക്കെന്താ ഈ ദിവസങ്ങളിൽ ചെയ്യാനുള്ളത് ? ലോകത്തെവിടെയും ആരാധനകൾ ഇല്ല. എല്ലാം അടച്ചു പൂട്ടപ്പെട്ടിരിക്കുന്നു. അതിനാൽ ഞങ്ങൾ ആരാധിക്കുമെന്ന ഒരുതരം മത്സര മനോഭാവം ആത്മീയ മണ്ഡലങ്ങളിൽ വ്യാപാരിച്ചുവെന്ന് തോന്നുന്നു. കാരണം എല്ലാവരും ഓൺലൈൻ ആരാധന തുടങ്ങി. വീട്ടിലിരുന്ന് അവരവരുടെ മൊബൈൽ, ലാപ്ടോപ് എന്നിവയുടെ മുമ്പാകെ മറ്റൊരാൾ ചെയ്യുന്ന ശുശ്രൂഷ കണ്ടുകൊണ്ടിരിക്കുക. ഇനി നാം അതിലേക്ക് ആരാധന സംവിധാനം തിരിക്കുമെന്ന് തോന്നുന്നു.
എന്നാൽ ഇങ്ങനെയുള്ള ദുർഘട സമയങ്ങളിൽ നമ്മുടെ പൂർവികർ എന്താ ചെയ്തിരുന്നതെന്ന് നോക്കാം. 2 Chr :7:14
” ആകാശം അടക്കുകയോ ദേശത്തു വെട്ടുകിളികൾ വരികയോ മഹാമാരി ഉണ്ടാകുകയോ ചെയ്താൽ…. എന്റെ നാമം വിളിച്ചിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നെ താഴ്ത്തി പ്രാർത്ഥിച്ച്, തന്റെ മുഖം അന്വേഷിച്ച് തങ്ങളുടെ ദുർമാർഗങ്ങളെ വിട്ടുതിരിയുമായിരുന്നു. അങ്ങനെ ചെയ്തിട്ടുള്ള ഏതൊരു സാഹചര്യത്തിലും ദൈവം പ്രാർത്ഥന കേട്ടും സ്വർഗത്തിൽ നിന്നും അവർക്ക് വിടുതൽ കൊടുത്തിട്ടുമുണ്ട്.
അപ്പോസ്തലിക കാലത്തും സുവിശേഷ പീഢയാൽ സഹപ്രവർത്തകർ ജയിലുകളിൽ അടക്കപ്പെട്ടപ്പോഴും, ഉപദ്രവങ്ങൾ സഹിച്ചപ്പോഴും ദൈവജനങ്ങൾ അവിടവിടെയായി ചെറിയ കൂട്ടങ്ങളായി പ്രാർത്ഥിച്ചിട്ടേയുള്ളു.
എന്നാൽ ദൈവം അന്ന് കാരാഗൃഹം തുറന്നും ചങ്ങലകൾ അഴിച്ചും തന്റെ ജനത്തെ വിടുവിച്ചു. ആകയാൽ ദൈവവചനത്തിൽ പറഞ്ഞിരിക്കുന്ന പരിഹാര മാർഗം അവലംബിച്ച് ഈ ദുർഘട സമയങ്ങളിൽ നാമും നമ്മുടെ തലമുറകളും ദേശവും ലോകവും വിടുവിക്കപ്പെടുവാൻ ദൈവം നമ്മോട് പറഞ്ഞിരിക്കുന്നത് തിരുസന്നിധിയിൽ മുട്ടുകൾ മടക്കി ആത്മതപനം ചെയ്യുക എന്നതാണ്. അതിന് നമുക്ക് മറ്റുള്ളവരെ ആഹ്വാനം ചെയ്യാം. ദൈവം സഹായിക്കട്ടെ.

Advertisement

You might also like
Comments
Loading...