ക്രിസ്തുവിൽ നമ്മുടെ വേരുകൾ ഉറപ്പിക്കാം

0 1,303

ഒരു വനത്തിൽ ധാരാളം മരങ്ങൾ തിങ്ങി നിറഞ്ഞിരുന്ന ഒരു ഇടം ഉണ്ടായിരുന്നു. കാഴ്ച്ചയിൽ വ്യത്യസ്തങ്ങളായ പലതരം വൃക്ഷങ്ങൾ. വലിയതും, ധാരാളം ഫലങ്ങൾ ഉള്ളതും, നിറയെ ശിഖിരങ്ങൾ ഉള്ളതുമായ, അനേകം വൃക്ഷങ്ങൾ. അങ്ങനെ അവർ ഒരു കൂട്ടമായി ആ വനത്തിൽ നിറഞ്ഞു നിന്നിരുന്നു. ധാരാളം പക്ഷികളും മൃഗങ്ങളും അവരെ ആശ്രയിച്ചു അവിടെ ഉണ്ടായിരുന്നു. മരത്തിന്റെ ശിഖിരങ്ങളിൽ കൂടുവെച്ച് താമസിക്കുന്ന പക്ഷികൾ, തങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചു തങ്ങളുടെ ഇടങ്ങളിൽ പാർത്തിരുന്ന മൃഗങ്ങൾ, അങ്ങനെ എല്ലാവർക്കും മനോഹരമായ ആവാസം ഒരുക്കിയിരുന്നു ആ മരങ്ങൾ. എന്നാൽ ആ കൂട്ടത്തിൽ എല്ലാ മരങ്ങളെക്കാളും പ്രായം കൂടിയ ഒരു മരമുണ്ടായിരുന്നു, ധാരാളം ശിഖിരങ്ങളാൽ നല്ല വിസ്തൃതിയിൽ വളർന്നുനിൽക്കുന്ന ഒരു ആൽമരം. താൻ വളരെ പ്രായം കൂടിയ മരമായിരുന്നെങ്കിലും, മറ്റുമരങ്ങളിൽ നിന്നും വ്യത്യസ്തമായി തന്റെ ശിഖിരങ്ങളിൽ നിന്നും താഴേക്കുവന്നു മണ്ണിൽ ഉറച്ചിരുന്ന വേരുകൾ, തന്റെ ബലം കുറക്കാതെ മണ്ണിൽ തന്നെ ഉറപ്പിച്ചുനിർത്തി. അതിനാൽ താൻ ഒട്ടും ബലഹീനൻ ആയിരുന്നില്ല. തന്നിൽ വസിച്ചിരുന്ന പക്ഷിമൃഗാതികൾക്കെല്ലാം, ഏതു കാലാവസ്ഥയിലും ഭയമില്ലാതെ വസിക്കുവാൻ പറ്റിയ സങ്കേതം ആയിരുന്നു ആ ആൽമരം. അങ്ങനെ എല്ലാവരും.. എല്ലാ മരങ്ങളും തങ്ങളുടെ കൂട്ടത്തിലെ ആൽമരത്തെ ബഹുമാനിക്കുകയും… തന്റെ വാക്കുകളെ അനുസരിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ആ കൂട്ടത്തിൽ ഇതൊന്നും ഇഷ്ടപെടാത്ത ഒരു കാട്ടുമരം ഉണ്ടായിരുന്നു. മറ്റു മരങ്ങളിൽനിന്നും വ്യത്യസ്തമായി വളരെ വേഗം നല്ല ഉയരത്തിൽ വളരുന്ന മരമായിരുന്നു കാട്ടുമരം. തനിക്കു മറ്റുമരങ്ങൾ ആൽമരത്തെ അനുസരിക്കുന്നത് ഇഷ്ടമല്ലായിരുന്നു. അങ്ങനെ ചിലവർഷങ്ങൾ കഴിഞ്ഞു… കാട്ടുമരം വളരെവേഗം വളർന്ന് എല്ലാ മരങ്ങളെക്കാളും ഉയരത്തിൽ എത്തി. താൻ താഴേക്ക് നോക്കിയപ്പോൾ എല്ലാ മരങ്ങളും തന്നെക്കാൾ വളരെ താഴെ നിൽക്കുന്നു.

താൻ സ്വയം പുകഴുവാൻ തുടങ്ങി. അഹങ്കാരംകൊണ്ട് താൻ വിളിച്ചു പറഞ്ഞു, നിങ്ങളിൽ എല്ലാവരേക്കാളും വളരെവേഗത്തിലും ഉയരത്തിലും വളരുന്നത് ഞാനാണ്, അതിനാൽ ഞാനാണ് ശക്തൻ. നിങ്ങൾ എല്ലാരും എനിക്ക് താഴെയാണ്, ഞാൻ വളരെ ഉയരത്തിലാണ്…. ഇനിമുതൽ നിങ്ങൾ എന്നെയാണ് ബഹുമാനിക്കേണ്ടത്, എന്നെയാണ് അനുസരിക്കേണ്ടത്.
ഇത് കേട്ടുനിന്ന ആൽമരം കാട്ടുമരത്തോട് പറഞ്ഞു, അല്ലയോ കാട്ടുമരമേ ബഹുമാനം എന്നത് നമ്മുടെ ഉയർച്ചകൊണ്ടോ, ബലംകൊണ്ടോ, സാമർഥ്യം കൊണ്ടോ നേടേണ്ടതല്ല. നാം അവർക്ക് കൊടുക്കുന്ന സ്നേഹവും കരുതലും കണ്ടാണ് അവർ നമ്മെ ബഹുമാനിക്കേണ്ടത്…
ഇതൊന്നും ചെവികൊള്ളാതെ കാട്ടുമരം അങ്ങനെ ഉയരത്തിൽ നിന്നു.
ദിവസങ്ങൾ കടന്നുപോയി, ഒരു ദിവസം ആൽമരം എല്ലാമരങ്ങളോടുമായി പറഞ്ഞു ശക്തമായ കാറ്റും മഴയും ഇനിയുള്ള മാസങ്ങളിൽ വരുവാൻ പോകുന്നു. അതിനാൽ എല്ലാരും അതിനെ പ്രതിരോധിക്കുവാൻ ഒരുങ്ങുക..
വളരെ വർഷം പ്രെകൃതിയെ അറിയുന്ന ആൽമരം പറഞ്ഞത് ശെരിയാകുമെന്നു മനസിലായ എല്ലാ മരങ്ങളും ആൽമരത്തിന്റെ വാക്കുകളെ അനുസരിച്ചു. തങ്ങളുടെ വേരുകളെ മണ്ണിൽ നന്നായി ഉറപ്പിച്ചു… പുതിയ വേരുകളെ ഒരുക്കി ബലപ്പെടുത്തി.. ഇതൊന്നും കേട്ടഭാവം നടിക്കാതെ കാട്ടുമരം അഹങ്കാരത്തോടെ നിന്നു… പക്ഷികൾ തങ്ങളുടെ കൂടുകളെ ബലപ്പെടുത്തി.. മൃഗങ്ങൾ തങ്ങൾക്കും വീടുകൾ ഒരുക്കി, അങ്ങനെ എല്ലാവരും ആൽമരത്തിന്റെ വാക്കുകളെ അനുസരിച്ചു..
ചില മാസങ്ങൾ കടന്നുപോയി, കാലാവസ്ഥ മാറി.. ശക്തമായ മഴയും കാറ്റും വന്നു.. മേൽ മണ്ണുകൾ ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽ ഒലിച്ചുപോയി… ഭയങ്കര കാറ്റുവീശുവാൻ തുടങ്ങി. മരങ്ങൾ ആടിയുലഞ്ഞു, എന്നാൽ എല്ലാരും നല്ല ഉറപ്പോടെ നിന്നു. എല്ലാരും കാറ്റിനെ ഒന്നോടെ പ്രതിരോധിച്ചു.തമ്മിൽ തമ്മിൽ ശിഖിരങ്ങൾ കൊണ്ട് എല്ലാരും പരസ്പരം താങ്ങിനിർത്തി. എന്നാൽ ഇതൊന്നും കേൾക്കാതെ, അനുസരിക്കാതെ നിന്ന കാട്ടുമരം വളരെ ഉയരത്തിൽ ആയതിനാൽ തനിക്ക് മറ്റാരെയും ആശ്രയിക്കുവാൻ കഴിഞ്ഞില്ല… ഉയരത്തിൽ ആയതിനാൽ കാറ്റ് തന്നെ ശക്തമായി ഉലക്കുവാൻ തുടങ്ങി. തന്റെ ശിഖിരങ്ങൾക് കാറ്റിനെ പ്രതിരോധിക്കുവാൻ കഴിയാതെ, മരത്തെ നന്നായി ഉലച്ചുകൊണ്ടിരുന്നു. തന്റെ വേരുകൾക് തന്നെ താങ്ങുവാൻ കഴിയാതെയായി. വേരുകൾ വളരെനേരം പിടിച്ചുനിൽക്കുവാൻ ശ്രെമിച്ചെങ്കിലും, കാറ്റ് പിന്നെയും ശക്തമായപ്പോൾ, കാട്ടുമരത്തിന്റെ ബലം നഷ്ടമായി.താൻ നിലം പതിച്ചു……
താൻ തന്റെ ഉയരത്തിൽ പ്രശംസിച്ചു, ആ ഉയരം തനിക്ക് വിനയായി.
താൻ ബലവാന്നെന്നു നിരൂപിച്ചു..ആ ബലവും തനിക്കു പോരാതെ വന്നു… തന്നെ ഇത്രെയും നിലനിർത്തിയ വേരുകളെ താൻ മറന്നുകളഞ്ഞു. എല്ലാ ഉയർച്ചയും തന്റെ കഴിവെന്നു താൻ പ്രശംസിച്ചതുകൊണ്ട് തനിക്കു നാശം സംഭവിച്ചു.. ഒരു നിമിഷം ആൽമരത്തിന്റെ വാക്കുകളെ അനുസരിച്ചു വേരുകൾ ഉറപ്പിച്ചിരുന്നു എങ്കിൽ തനിക്ക് ഈ വിന സംഭവിക്കുകയില്ലായിരുന്നു.അതിനാൽ താൻ എന്നെന്നേക്കുമായി വീണുപോയി…

Download ShalomBeats Radio 

Android App  | IOS App 

ഈ കഥ ഒരു വിശ്വാസിയെ സംബന്ധിച്ചു നൽകുന്ന സന്ദേശം ചെറുതല്ല. കാരണം ക്രിസ്തുവിൽ ആശ്രയിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചു, അവൻ ദൈവത്തിൽ ആശ്രയിക്കുമ്പോൾ ദൈവത്തിലേക്ക് എത്രത്തോളം ആഴ്ന്നിറങ്ങുന്നുണ്ടെന്ന് ഒന്ന് വിലയിരുത്തണം. അതെ വൃക്ഷത്തിന് വേരെന്നപോലെ നമ്മുക്ക് ക്രിസ്തുവുമായി ഒരു പിരിയാത്ത ബന്ധം വളരെ വലുതാണ്. നാം ദൈവത്തെ മറന്നു സ്വന്തം വിവേകത്തിൽ മുന്നോട്ടു പോകുമ്പോൾ ആണ്, നമ്മുക്ക് പ്രേശ്നങ്ങൾ സംഭവിക്കുന്നത്. പ്രതിസന്ധികളെ തരണം ചെയ്യുവാൻ കഴിയാതെ നാം വീണുപോകുന്നത്. അതിനാൽ നമ്മുടെ വേരുകൾ ക്രിസ്തുവിൽ ഉറച്ചിരിക്കട്ടെ. (റോമർ 11:18- കൊമ്പുകളുടെ നേരെ പ്രശംസിക്കരുത്, പ്രശംസിക്കുന്നുവെങ്കിൽ നീ വേരിനെ അല്ല, വേർ നിന്നെയത്രേ ചുമക്കുന്നത് എന്ന് ഓർത്തുകൊൾക. ) കാട്ടുമരം തന്റെ ശിഖിരങ്ങൾ എല്ലാവരേക്കാളും ഉയരത്തിൽ എത്തിയപ്പോൾ, താൻ എല്ലാവരേക്കാളും ഉന്നതൻ എന്ന് നിരൂപിച്ചു. താൻ ബലവാൻ എന്ന് കരുതി. എന്നാൽ തന്നെ നിലനിർത്തിയിരുന്ന വേരുകളെ താൻ മറന്നുപോയി.

ക്രിസ്തുവിൽ ആശ്രയിക്കുന്ന നാമും നമ്മുടെ ഉയർച്ചകൾ വരുമ്പോൾ ക്രിസ്തുവിനെ മറക്കരുത്, നമ്മുടെ കൊമ്പുകളെ നോക്കി പ്രശംസിക്കാതെ നമ്മെ ചുമന്നുനിർത്തുന്ന വേരിനെ ഓർക്കുക, അതാണ് നമ്മെ നിലനിർത്തുന്നത്. അതാണ് നമുക്ക് ബലം തരുന്നത്, അതാണ് നമ്മുക്ക് പ്രതിസന്ധികളെ തരണം ചെയ്യുവാനുള്ള കൃപ നൽകുന്നത്. ആ ക്രിസ്തുവിലേക്ക് നമ്മുടെ വേരുകളെ ഉറപ്പിക്കാം.. ജീവിതം വിജയത്തിലേക്ക് നയിക്കാം…
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ…

You might also like
Comments
Loading...