ലേഖനം | മറിയ മധ്യസ്ഥയോ? | ബിജു പി. സാമുവൽ ബംഗാൾ

0 2,541

എപ്പോഴാണ് മധ്യസ്ഥത വേണ്ടി വരുന്നത്. രണ്ടു വ്യക്തികൾ തമ്മിൽ അടുക്കാൻ ആവാതെ ശത്രുത്വം നിലനിൽക്കുമ്പോൾ അവരെ തമ്മിൽ യോജിപ്പിക്കാൻ മധ്യസ്ഥത വേണ്ടി വരും. രണ്ടു പേരും സൗഹൃദമാണെങ്കിൽ അത് വേണ്ടി വരുന്നില്ല, നേരിട്ടു സംസാരിക്കാമല്ലോ.

മനുഷ്യൻ ദൈവത്തോട് ശത്രുത്വത്തിൽ ആയിരുന്നു (റോമർ 5:10). പാപിയായ മനുഷ്യന് പരിശുദ്ധനായ ദൈവത്തോട് അടുക്കാൻ കഴിയില്ലായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ദൈവത്തിൽ നിന്നു അകന്നു ദൂരത്തായിരുന്ന മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുന്നതിനായി യേശു കാൽവറിയിൽ മരിച്ചു. ആ ക്രൂശ് മരണത്തിൽ വിശ്വസിക്കുന്നവർക്കു യേശുവിലൂടെ പിതാവായ ദൈവത്തിന്റെ അടുത്തേക്ക് പ്രവേശനം ലഭിക്കുന്നു (വായിക്കുക:
എഫെസ്യർ 2:13-18).

ദൈവത്തിന്റെ അടുത്തു ചെല്ലാനുള്ള ധൈര്യവും പ്രവേശനവും യേശുവിൽ വിശ്വസിക്കുന്ന നമുക്ക് ലഭിക്കുന്നു (എഫെസ്യർ 3:12).

യേശു മുഖാന്തരം എല്ലാവരും ദൈവത്തോട് അടുക്കുക എന്നതാണ് ദൈവിക പദ്ധതി. വേറെ ആരുടേയും സഹായം ഇല്ലാതെ തന്നെ നമ്മെ രക്ഷിപ്പാൻ യേശു പൂർണ്ണമായി പ്രാപ്തൻ ആണ്. അങ്ങനെ അടുക്കുന്നവർക്കായി യേശുവാണ് ദൈവത്തോട് പക്ഷവാദം ചെയ്യുന്നത്. (എബ്രായർ 7:25).

പിതാവായ ദൈവത്തിന്റെ അടുക്കൽ യേശുക്രിസ്തു ഒരു കാര്യസ്ഥൻ ആയി നമുക്കായി നിൽക്കുന്നു
(1യോഹന്നാൻ 2:1). ഉയിർത്തെഴുന്നേറ്റ യേശു ദൈവത്തിന്റെ വലത്തു ഭാഗത്തിരുന്ന് നമുക്കായി ഇപ്പോഴും പക്ഷവാദം ചെയ്യുന്നുണ്ട് (റോമർ 8:34).

ദൈവത്തിലേക്കുള്ള ഏക മധ്യസ്ഥൻ യേശുക്രിസ്തു ആണെന്ന് വിശുദ്ധ പൗലോസ് ഉറപ്പിച്ചു പറയുന്നു
( 1 തിമോ.2:5-6).

ഇനി നാം മറ്റൊരാളിന്റെ പിന്നാലെ പോകണമോ മധ്യസ്ഥതക്കായി?

മൂന്നര വർഷം പരസ്യ ശുശ്രൂഷ ചെയ്ത യേശുവിനോടൊപ്പം നടന്ന സ്ത്രീകളുടെ കൂട്ടത്തിൽ യേശുവിന്റെ അമ്മ മറിയ ഇല്ലായിരുന്നു (ലൂക്കാ 8:1-3). ആ സമയങ്ങളിൽ യേശു സൗഖ്യമാക്കിവർ അനവധിയാണ്. കുരുടർ, മുടന്തൻ, ഊമർ,
ഭൂതഗ്രസ്തർ , പക്ഷവാതക്കാർ…എന്നു വേണ്ട എല്ലാവരെയും യേശു സൗഖ്യമാക്കി.
നാനാ വ്യാധിക്കാർ
എന്ന് ചിലയിടങ്ങളിൽ പ്രയോഗിച്ചിരിക്കുന്നത് എണ്ണമില്ലാത്ത തരത്തിൽ രോഗികളെ യേശു സൗഖ്യമാക്കി എന്നതിന് തെളിവാണ്. ഇവിടെങ്ങും യേശു അമ്മയായ മറിയയുടെ സഹായം തേടിയില്ല. മരിച്ചവരെ ഉയർപ്പിച്ച സംഭവങ്ങളിലും ശുപാർശ ചെയ്യാൻ മറിയ ഇല്ലായിരുന്നല്ലോ.

യേശുവിന്റെ
പരസ്യ ശുശ്രൂഷ കാലയളവിൽ എത്രയോ ആളുകൾ യേശുവിന്റെ അടുത്ത് നേരിട്ട് ചെന്ന് സംസാരിച്ചു. സ്ത്രീകൾക്ക് അവന്റെ വസ്ത്രത്തിൽ തൊടാൻ ആവുന്ന രീതിയിൽ അടുത്ത് ചെല്ലാമായിരുന്നു. പാപിയായ സ്ത്രീക്ക് പോലും തന്റെ കണ്ണീർ
കൊണ്ട് യേശുവിന്റെ കാൽ നനച്ചു തുടയ്ക്കാൻ ആവുംവിധം അവൻ അടുത്തായിരുന്നു. അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയ എല്ലാവരും എന്റെ അടുക്കൽ വരുവിൻ എന്ന് തന്നെയാണ് എല്ലാവരോടുമായി യേശു പറഞ്ഞത്. ആദ്യ പോപ്പ് ആയി വിശേഷിപ്പിക്കപ്പെടുന്ന പത്രോസിന്റെ അമ്മാവിയമ്മയുടെ അടുത്ത് ചെന്ന് യേശു കൈപിടിച്ച് അവരെ എഴുന്നേൽപ്പിച്ചില്ലേ.

യേശുവിന്റെ അടുത്ത് ആളുകൾ നേരിട്ടു വന്ന് തങ്ങൾക്ക് വേണ്ടിയും മറ്റുള്ളവർക്കായും രോഗസൗഖ്യത്തിനായും മറ്റ് സഹായത്തിനായും നടത്തിയ അപേക്ഷകൾ അനവധിയാണ്. വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തിലെ ചില വാക്യങ്ങൾ മാത്രം ചുവടെ ചേർക്കുന്നു.

മത്തായി 8:1-4 (കുഷ്ഠരോഗി),

8:5-13 (ശതാധിപൻ),

9:2-8 (പക്ഷവാത രോഗിക്കായി),

9:18-19,23-25 (മകളെ ഉയർപ്പിക്കാൻ യായിറോസ്),

9:27-30 (രണ്ട് കുരുടർ),

9:32-33 (ഊമൻ),

12:22 (കുരുടനും ഊമനുമായ ഭൂതഗ്രസ്തൻ),

14:15-21 (ശിഷ്യർ),

14:29-31 (പത്രോസ്),

14:35-36 (പലവിധ രോഗികൾ),

15:22-28 (കനാന്യ സ്ത്രീ),

15:30-31( പലവിധ രോഗികൾ),

17:14-19 (ചന്ദ്ര രോഗി),

19:13-15 (കുഞ്ഞുങ്ങൾ),

20:29-34 (രണ്ടു കുരുടർ)…..

ഈ ഭാഗങ്ങളിലൊക്കെ ആളുകൾ യേശുവിന്റെ അടുത്തു ചെന്നു സൗഖ്യമായി, സഹായം പ്രാപിച്ചു.
ഇവിടെങ്ങും മറിയയുടെ മധ്യസ്ഥത ഇല്ലായിരുന്നു എന്ന് വായിച്ചു മനസിലാക്കുക.

ഈ പ്രപഞ്ചം മുഴുവൻ നിർമ്മിച്ച സൃഷ്ടി കർത്താവല്ലേ യേശുക്രിസ്തു (യോഹന്നാൻ 1:1-3, 10). ആരുടെയെങ്കിലും മധ്യസ്ഥത കേട്ടാണോ ആ സൃഷ്ടിപ്പ് നടത്തിയത്?. അല്ലല്ലോ. അന്ന് മനുഷ്യനേ ഇല്ലല്ലോ.

ആ യേശു ക്രിസ്തുവാണ്
പുതു നിയമത്തിന്റെ മധ്യസ്ഥൻ ഏന്ന് ബൈബിൾ നമ്മെ പഠിപ്പിക്കുന്നു
(എബ്രായർ 9:15, 12:24). യേശുവിനോട് അടുത്ത് എല്ലാവർക്കും ചെല്ലാം. ഇടനില നിൽക്കാൻ ഇനിയും നമുക്ക് വേറൊരാളെ വേണോ?

ബിജു പി. സാമുവൽ, 08016306857

You might also like
Comments
Loading...