കാളക്കുട്ടിക്ക് മുന്നിൽ യഹോവയക്ക് യാഗപീഠം പണിത അഹരോൻ

0 1,317

ദിവസങ്ങൾ കൊഴിഞ്ഞു വീണു…. മോശയെ കാണാതായപ്പോൾ അഹരോന്റെ ബുദ്ധിയിൽ ജനത്തിനുവേണ്ടി ഉദിച്ച മറുമരുന്നാണ് കാളകുട്ടി. ഇന്നും യഥാർത്ഥ നേതൃത്വത്തിന്റെ കണ്ണൊന്നു പാളിയാൽ പൊട്ടാൻ തയ്യാറാക്കിയ അനേകം ലഡുവുമായി ഈ പാളയത്തിനകത്ത് പതിയിരിക്കുന്ന പുതിയ നിയമത്തിലെ അഹരോനുമാരെ കണ്ടെത്തുക പ്രയാസകരമായി മാറിയിരിക്കുന്നു. നവീന ഉപദേശമായി, നവീന ശൈലികളോടും,താളമേളത്തോടും, നൃത്ത വിനോദങളുടെ ചേരുവകളോടെ ഏത് ഐറ്റത്തിനെയും പുറത്തെത്തിക്കുവാൻ കഴിയുന്ന രീതിയിൽ പുതിയ ചില തീ താഴ്വവരകളിൽ എരിയുന്നു….

വചനസത്യങളിൽ അറിവില്ലാത്ത, ആഴത്തിൽ വചനവെളിപ്പാട് പ്രാപിക്കാത്ത,ആത്മനിറവ് പേരിനു പോലും അനുഭവിക്കാത്തതുമായ അല്ലെങ്കിൽ ആത്മനിറവിന്റെ ജീവിതത്തോട് താൽപര്യം ഇല്ലാത്ത ചില പുതിയ താഴ്വരവിശ്വാസികളുടെ പെരുപ്പം നിമിത്തം നെടുവെ നിൽക്കേണ്ട അഹരോനുമാർക്ക് ജഡീകജനത്തിന്റെ ഫലങളുടെ ആധിക്യത്താൽ യഹോവയുടെ മുന്നിൽ മറ്റൊരു യാഗപീഠം പണിയേണ്ടതായി വരുന്നുണ്ടോ എന്നും ഈ ചെറിയ ലേഖകന്റെ ഹൃദയതടം വേദനയോടെ ചിന്തിക്കുന്നു.

അനേകമായിരം കാര്യങ്ങൾ എഴുതുവാൻ തൂലിക തിടുക്കം കാണിക്കുന്നത് അതിന്റെ ആരംഭമാണോ എന്നും അറിയില്ല….. മരുഭൂമിയിലെ യാത്രയിൽ എന്തിനാണ് വിഗ്രഹംകൊത്തുന്ന ഉളികൾ ഇവരുടെ മടിശീലയിൽ കരുതിയത്..?എന്തിനാണ് ഇവരെ വീണ്ടും പാളയത്തിൽ തിരഞുകണ്ടെത്തി പണിയക്ക് വേണ്ടി കോൺട്രാക്ട് ചെയ്തത്..? അതെ….പാളയത്തിൽ പതുങിനിന്നത് പുറത്തു വരാൻ മോശയുടെ അസാന്നിധ്യം വേണ്ടി വന്നു അത്രമാത്രം. പൗലോസ് പറഞ്ഞു,”ഞാൻ പോയശേഷം കൊടിയ ചെന്നായ്ക്കൾ സഭയിൽ കടക്കും”,താൻ ഉള്ളപ്പോൾ അല്ല പോയശേഷം !! ഒന്നുകിൽ മോശമാർ മാറാതെ നിൽക്കണം, അല്ലെങ്കിൽ അഹരോനുമാർ മോശയെപ്പോലെ നിവർന്ന് നിൽക്കണം. (മാട് പറയുന്നിടത്തല്ല കൂട് വെയ്ക്കുന്നവൻ അല്ല ഇടയൻ)

  പാളയത്തിൽ ഉള്ള ജനസമൂഹത്തിന്റെ ഉള്ളിലൊതുങിയ കാള പുറത്ത് വരികമാത്രമല്ല,നിറഞാടിയതോ യഹോവയക്ക് മുന്നിലാണെന്നത് മറക്കരുത് എന്റെ പ്രിയപ്പെട്ട വായനക്കാരെ......  സർവ്വശക്തൻ മുന്നിൽ നിന്ന് നയിക്കുബോഴും പുറത്ത് ചാടാൻ നിൽക്കുന്ന കാള അവസരം നോക്കി നടന്നതുപോലെ, ഇന്നും കർത്താവിന്റെ കൂടെ നടക്കുന്നവരുടെയും ഉള്ളിൽ അവസരം കാത്തു നിൽക്കുന്ന ചില മ്യഗവാസനകൾ (തബിയുടെ ഹൃദയം പോലെ),സ്വന്തം മോഹങളെ,ജഢ ഇഛകളെ,കുതന്ത്രങ്ങൾ, ഹൃദയത്തിലെ കയ്പ്പും വെറുപ്പും, അറപ്പും, പുതിയ നിയമഭക്തൻമാരെ നിങളും പേറിനടക്കുന്നുവെന്ന് വരുകിൽ, നിങളുടെ യാഗപീഠം യഹോവയക്ക് വേണ്ടിയുള്ളതല്ല,യഹോവയുടെ മുന്നിലെ വെറും മൃഗയാഗപീഠമത്രെ.... 

ഫലം= കുടിച്ചു തീർക്കുക തന്നെ വേണം

Advertisement

You might also like
Comments
Loading...
error: Content is protected !!