നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ | ജോ ഐസക്ക് കുളങ്ങര

0 1,357

എല്ലാം അറിയുന്നവൻ സാക്ഷി. എല്ലാം കാണുന്നവനും സാക്ഷി

സാക്ഷിയുടെ കണ്ണുകളിൽ ഇന്ന് അകപ്പെട്ടത് ചില പാസ്റ്റർമാരാണ്..
ഹാ. എന്താപ്പാ ഇപ്പോ ഇവരെ പറ്റി പറയാൻ? മനസ്സിൽ ഒരു ചോദ്യം ഉയർന്നു അല്ലെ?

Download ShalomBeats Radio 

Android App  | IOS App 

ശരിയാണ് പ്രിയ സുഹൃത്തുക്കളെ, ഇവരെ പറ്റിയും സാക്ഷിക്ക് പറയാൻ ഉണ്ട്.
തികഞ്ഞ ദൈവ ഭക്തിയിൽ, വേദപുസ്തക അടിസ്ഥാനത്തിൽ, ജീവിതവും മനസും ശരീരവും സമർപ്പിച്ച് ലോകം എമ്പാടും കർത്താവിന്റെ വയലിൽ രാപ്പകൽ അധ്വാനിക്കുകയും ദൈവജനത്തിന്റെ വീണ്ടെടുപ്പിനായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയുന്ന ഡോക്ടറും, റെവറന്റും, മെത്രാനും, ബിഷപ്പും, ഫയറും, കാറ്റും അമ്പും വില്ലും ഒന്നും പേരിനൊപ്പം ചേർക്കാൻ ഇല്ലാത്ത പാവം ദൈവദാസന്മാരെ സ്മരിച്ചുകൊണ്ട് അവരെ ഹൃദയപക്ഷത്ത് ചേർത്ത് നിർത്തി പറഞ്ഞു തുടങ്ങാം
.
മുറി വചനം മാത്രം കേട്ട് ഒരു സുഭ്രപാതത്തിൽ തേച്ചുമിനുക്കിയ വെള്ള കുപ്പായവും ഇട്ട് (ചിലർ ഇപ്പോൾ നിറങ്ങളിൽ ഉള്ള കോട്ടുകൾ ആയി)
ലൈവിൽ വന്നു ഗീർവാണം മുഴകുമ്പോൾ ശെരിക്കും പെന്തെക്കോസ്തു സമൂഹം എത്രത്തോളം അധഃപതിച്ചു എന്ന് ചിന്തിച്ചുപോവുകയാണ്.


വേദപുസ്തക അടിസ്ഥാനങ്ങളെ കീറിമുറിച്ചു തങ്ങളുടേതായ ശൈലിയിൽ വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്ന രീതിയിൽ അടിച്ചു വീടുമ്പോൾ ഫേസ്‌ബുക്കിൽ കിട്ടുന്ന 10 ലൈക്ക് കണ്ട് നിന്റെ കണ്ണ് മഞ്ഞളിക്കുന്നുണ്ട് എങ്കിൽ ഒന്നുകൂടി ഓർത്തോ, കാണുന്നവൻ അടിക്കുന്ന ലൈക്കിനേക്കാൾ വലുതായിരിക്കും കർത്താവ് നിനക്കിട്ടു അടിക്കാൻ പോകുന്നത്.
നിങ്ങളെപ്പോലുള്ള വർ വിളിച്ചുപറയുന്ന ദുരൂപദേശങ്ങൾ കേട്ട് കയ്യടിക്കുന്നവർ ഉണ്ടാകാം എന്നാൽ നിന്നെക്കാൾ വലിയവർ ഇരുന്നിടത്ത് ചാട്ടവാർ എടുത്താവാണ്‌ യേശു കർത്താവ്.
ഒരിക്കൽ കൂടി അത് ആവർത്തിച്ചാൽ നിന്റെ അന്തം എന്താകും എന്ന് പോലും ചിന്തിക്കാൻ കഴിയില്ല.

സത്യ സുവിശേഷം അറിയിക്കുവാൻ ആത്മവിളി ഉള്ളവൻ ചങ്ക് തകർന്ന് ആരാധിക്കുമ്പോൾ ഫിറ്റ് ചെയ്‌ത ചിരിയുമായി കല്യാണം, വസ്തുകച്ചവടം, വണ്ടി കച്ചവടം എന്നൊക്കെ പറഞ്ഞു വിസിറ്റിങ് കാർഡുകളുമായി നടക്കുന്ന നിങ്ങളുടെ ഒക്കെ കാർഡ് ഒരുനാൾ കർത്താവ് വലിച്ചു കീറും ഓർക്കുക.

അധികാര മോഹങ്ങൾ കൊണ്ടു കസേരകൾക് വേണ്ടി തമ്മിലടി കൂടുകയും അങ്ങേയറ്റം നീതികേട് കാണിച്ചുകൂട്ടുന്ന നിങ്ങളുടെ ഒക്കെ പേരു ബാലറ്റ് പേപ്പറിൽ കണ്ടു എന്നു വരാം എന്നാൽ ജീവന്റെ പുസ്തകത്തിൽ കാണില്ല ഉറപ്പ്.

കാശും പുത്തനും ഉള്ളവന്റെ കൂടെ നിന്നു പാവംപിടിച്ച വിശ്വാസിയുടെ പള്ളക്കിട്ടു കുത്തി, ആരാധനാലായത്തിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി തമ്മിൽ തല്ലിച്ചു ചോര കുടിക്കുന്ന പ്രിയ ദൈവദാസാ താങ്ങൾ പ്രസംഗിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ലോകം തങ്ങളെ നോക്കുന്നുണ്ട്..ഇവനോ പാസ്റ്റർ എന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ട്.
ദൈവ സന്നിധിയിൽ കണക്ക് ബോധിപ്പിക്കാൻ ഒരു ദിവസം ഉണ്ട് എന്നും താങ്ങൾ മറന്നു പോകരുത്.

നേരോടെ സുവിശേഷം പറയുന്ന ദൈവദാസന്മാർ തരുവിൽ ആക്രമിക്കപ്പെടുമ്പോൾ കൊട്ടും ഇട്ട് എ. സി റൂമിൽ , അമേരിക്കയുടെ ഉണർവിന് കാറ്റടിപ്പിക്കാൻ ഉള്ള തിരക്കിലാണ് നമ്മുടെ പ്രമുഖർ..

പ്രതിസന്ധിഘട്ടങ്ങളിലും ഇല്ലായ്മയിലും , പട്ടിണി കിടന്നും, പഴി കേട്ടും. മാറ്റമില്ലാത്ത ദൈവവചനം ജനങ്ങളിൽ എത്തിച്ചു ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന പിതാക്കന്മാരുടെ വിയർപ്പിന്റെ വിലയും അവരോടൊപ്പം ദൈവസന്നിധിയിൽ മുട്ടുമടക്കി രാപകൽ ഇല്ലാതെ കണ്ണീരോടെ പ്രാർത്ഥിച്ചു നേടി എടുത്ത പെന്തെക്കോസ്തു പ്രസ്ഥാനം ഇന്ന് സഭയുടെയും പ്രസ്ഥാനത്തിന്റെയും പേര് പറഞ്ഞ് പരസ്പരം ചെളി വരി എറിയുകയും. നേതാക്കന്മാർ അടക്കം പലരും മലന്നു കിടന്ന് തുപ്പുമ്പോൾ. മുമ്പ് പറഞ്ഞത് പോലെ ജാതീയ സമൂഹം ഇതൊക്കെ ശ്രദ്ധ വെച് കേൾക്കുന്നുണ്ട്, കാണുന്നുണ്ട്…
മാറ്റങ്ങൾ അനുവാര്യമാണ്, മാറുക തന്നെ വേണം. വിളിച്ചുപറയുന്നത് എന്തായാലും അതിനു കൈ അടിക്കും എന്ന വിശ്വാസികളുടെ ചിന്തകൾ മാറണം,
നല്ല ഇടയൻ മറ്റുള്ളവർക്ക് മാതൃക ആയി ഉത്തമജീവിതം നയിക്കുവാൻ തീരുമാനം എടുക്കണം..ദുരൂപദേശ സുഗുണന്മാരെ ആട്ടി പായിക്ക തന്നെ വേണം..

സാക്ഷി ഇങ്ങനെ ആണ് ;
ഉള്ളത് വിളിച്ചുപറയും അത് ആടയാലും ഇടയൻ ആയാലും..
കാരണം സാക്ഷി കഴിക്കുന്നതും ചോറാണ്..

Advertisement

You might also like
Comments
Loading...