ലേഖനം | ‘ലൂസിഫർ തുടങ്ങിക്കഴിഞ്ഞു ‘ | സുനിൽ മങ്ങാട്ട്.

0 1,973

ഈ ലോകത്തിനു അത്ര പരിചയം ഇല്ലാത്ത പേരായിരുന്നു ലൂസിഫർ . എന്നാൽ ഇന്ന് കഥ മാറിയിരിക്കുന്നു . ലൂസിഫറിനെ കുറിച്ച് ജനങ്ങൾ ഇപ്പോൾ സംസാരിച്ചു തുടങ്ങിയിരിക്കുന്നു . ബൈബിൾ സത്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ലൂസിഫറിന്റെ ചില പ്രവർത്തികൾ നമുക്ക് ശ്രദ്ധിക്കാം .

ദൈവത്തിന്റെ പ്രവർത്തികൾക്ക് വിരുദ്ധമായി നിൽക്കുന്ന സാത്താന്, ബൈബിളിൽ കൊടുത്തിരിക്കുന്ന പേരുകൾ ‘ ശുക്രൻ , അരുണോദയപുത്രൻ ( യെശ 14 :12), സാത്താൻ , പിശാച് ( വെളി 12 : 9 ) , മഹാസർപ്പം , പഴയപാമ്പ് ( വെളി 20 : 2 ) ബെയ്ൽസബുൽ ( മത്തായി 12 :24 ), ഭോഷ്കിന്റെ പിതാവ് എന്നിങ്ങനെയൊക്കെയാണ് . എബ്രായ ഭാഷയിൽ ‘ ഹീല്ലേൽ ‘ എന്ന പദമാണ് കൊടുത്തിരിക്കുന്നത് . അതിനു പ്രകാശിക്കുന്നവൻ എന്നാണർത്ഥം . ഇതിന്റെ ലാറ്റിൻ പദമാണ് ലൂസിഫർ . ഇവയ്ക്കു സ്വന്തമായി ശരീരം ഇല്ലാത്തതിനാൽ മനുഷ്യരെ വഞ്ചിക്കുകയും , ദൈവത്തിൽ നിന്നും മനുഷ്യരെ തെറ്റിക്കുവാനും ശ്രമിക്കുന്ന തന്ത്രശാലിയുമാണ് . അധികാരമുള്ളവനെ തിരിച്ചറിയുകയും അനുസരിക്കുന്നവനുമാണിവൻ . അവൻ ഇരുട്ടിന്റെ അധികാരിയും അലറുന്ന സിംഹം എന്നപോലെ ചുറ്റി നടക്കുകയും ചെയുന്നു ( 1 പത്രോസ് 5 : 8 ) യഥാർത്ഥത്തിൽ സിംഹമല്ല , അലറുന്ന സിംഹമെന്നപോലെ ചുറ്റിനടക്കുന്നവനാണ് . വെളിച്ച ദൂതനല്ല, വെളിച്ചദൂതന്റെ വേഷം ധരിക്കുന്നവനാണ് .

Download ShalomBeats Radio 

Android App  | IOS App 

ഇന്നത്തെ ലോകത്തിലേക്ക് ശ്രദ്ധിച്ചാൽ ഈ വഞ്ചകനെ ഉയർത്തി സംസാരിക്കുന്ന ആളുകളുടെ എണ്ണം കൂടി വരുകയാണ് . സാത്താന്റെ യഥാർത്ഥ സ്വഭാവം മറച്ചുവച്ചു തന്നെ നല്ല രീതിയിൽ ലോകത്തു അവതരിപ്പിച്ചു തുടങ്ങി. ഒരുകാലത്തു ലൂസിഫറിനെ അകറ്റി നിർത്തിയ ലോകം ഇന്ന് തെറ്റായ ആശയങ്ങളിലൂടെ പിശാചിനെ ഉയർത്തുകയാണ് . പലവിധമായ ചിഹ്നങ്ങൾ അതിനായ് സാത്താൻ ഉപയോഗിക്കുകയാണ് . ഇന്ന് യുവജനങ്ങൾ ഈ കാലത്തിന്റെ അടയാളമായി പ്രചരിപ്പിക്കുന്ന പല ചിഹ്നങ്ങളും പിശാചിന്റെ ആകർഷണ പരിപാടിയിൽ ഉള്ളതാണ് . ബൈബിളിൽ സാത്താന്റെ പ്രവർത്തിയെ കുറിച്ച് പറയുന്നത് പിശാച് ദൈവത്തിൽ നിന്നും മനുഷ്യരെ അകറ്റുന്നവനാണ് എന്നാണ് . പ്രീയരെ സാത്താന്റെ പ്രവർത്തിയെ നാം തിരിച്ചറിയണം . പിശാച് തന്ത്രശാലിയാണ് . ആരെ വിഴുങ്ങണം എന്ന് നോക്കി അലറുന്ന സിംഹം എന്നപോലെ ഭൂമിയിൽകൂടി സഞ്ചരിക്കുകയാണ് പിശാച് .

സ്നേഹിതാ നാം പിശാചിന്റെ തന്ത്രങ്ങൾ തിരിച്ചറിയണം . അതിനായി ദൈവത്തിന്റെ സർവ്വായുധ വർഗം നാം ധരിക്കണം ( എഫെസ്യ 6 : 14–).അതുകൊണ്ട് നിങ്ങൾ ദുർദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറച്ചു നിൽക്കാനും കഴിയേണ്ടതിനു ദൈവത്തിന്റെ സർവ്വായുധവർഗം എടുത്തുകൊൾവീൻ (എഫെസ്യ 6 : 13 ).

Advertisement

You might also like
Comments
Loading...