ലേഖനം | വക്രതയുള്ള തലമുറ | സുനിൽ മങ്ങാട്ടിൽ

0 1,816

ക്രൈസ്തവസഭ ശ്രദ്ധയോടെ ജീവിക്കേണ്ട ഒരു കാലമാണിത് . വർഷങ്ങൾ ഓരോന്നായി കടന്നുപോകുമ്പോൾ നാം മനസിലാക്കേണ്ട വസ്തുത .. ” നാം യേശുവിന്റെ വരവോടു അടുത്തിരിക്കുന്നു ” എന്നുള്ളതാണ് . എന്നാൽ ഈ കലാഘട്ടത്തിന്റ ഒപ്പം യാത്ര ചെയ്യുന്ന ഒരു വിശ്വാസിക്ക് ക്രിസ്തുവിന്റെ വരവ് തിരിച്ചറിയാൻ അല്പം ബുദ്ധിമുട്ടാണ് . എന്താണ് കാരണം ? ഈ തലമുറയും , ലോകത്തോടുള്ള അവരുടെ സമീപനവും ആണ് അതിന്റെ ഉത്തരം . പലപ്പോഴും ശരി ഏതെന്നു തിരിച്ചറിയാൻ ജനം ബുദ്ധിമുട്ടുന്നു . ഈ കാലഘട്ടത്തിലെ മാറ്റങ്ങൾ നാം ശ്രദ്ധിച്ചേ മതിയാവു . കേരളത്തെ ഞെട്ടിച്ച വലിയ ദുരന്തം ആണ് ആഗസ്റ്റ് മാസം നടന്ന ജലപ്രളയം . പല രാജ്യത്തും ഇതുപോലുള്ള പ്രളയങ്ങൾ നടക്കുമ്പോൾ ആ വാർത്തപ്പോലും ശ്രദ്ധിക്കാൻ നാം ശ്രമിക്കാറില്ല . എന്താണ് കാരണം . നാം എപ്പോഴും തിരക്കിലാണ് . എന്ത് തിരക്ക് . കാശ് ഉണ്ടാക്കാനുള്ള തിരക്കു കാരണം പലപ്പോഴും നാം മറ്റുള്ളവരുടെ കാര്യങ്ങൾ തിരക്കാൻ ശ്രമിക്കാറില്ല അതാണ് സത്യം . ഈ തലമുറയുടെ ഏറ്റവും വലിയ ശാപം സമയം ഇല്ലായ്മയാണ് .

ഫിലപ്യാ സഭ വിശ്വാസികളോട് പൌലോസ് സ്ലീഹ പറയുന്നത് കേൾക്കുക ” ഈ തലമുറ വക്രതയും കോട്ടവും ” ഉള്ള തലമുറ ആണ് ( ഫിലി 2 14 ). ഈ വക്രത നിറഞ്ഞ ഈ തലമുറയുടെ നടുവിൽ ദൈവത്തിന്റെ നിഷ്കളങ്ക മക്കളാകേണ്ടതിന് എല്ലാ പിറുപിറുപ്പും വാദവും കൂടാതെ ചെയ്വീൻ . ഇന്നത്തെ ഈ കാലഘട്ടത്തിൽ പുതിയതായി ഉരിത്തിരിഞ്ഞു വരുന്ന ഒരു ഉപദേശം ആണ് ” നരകം ഇല്ല എന്നുള്ള പഠിപ്പിക്കൽ . ഈ ഉപദേശക്കാർ പറയുന്ന വലിയ ആശയം ദൈവത്തിനു ആരെയും നരകത്തിൽ വിടാൻ കഴിയില്ല എന്നാണ് . പ്രീയരെ നാം മനസിലാക്കേണ്ട വസ്തുത ദൈവീക പ്രമാണങ്ങൾക്ക് ഒരു മാറ്റവും ഇല്ല എന്നുള്ളതാണ് . വക്രത ഉള്ള ഈ തലമുറ രക്ഷപ്പെടുവാൻ ദൈവം പ്രമാണത്തിലൂടെ ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു . ജനം ഈ പ്രമാണം നിരസിച്ചാൽ അവർക്കായി ഒരുക്കിയിരിക്കുന്ന തീപൊയ്കയിൽ തള്ളിയിടും ( ഇയോ 11 : 8, ലുക്കോ 10 : 15 ). നരകത്തെ കുറച്ചു പഴയ പുതിയ പലഭാഗത്തും രേഖപെടുത്തിയിരുന്നു .
പ്രീയരെ വക്രതയും കോട്ടവും നിറഞ്ഞ ഈ ലോകത്തു ദൈവവചനം നന്നായി പഠിച്ചു സത്യത്തിനു വേണ്ടി നിലനിൽക്കാനും അനേകരെ ദൈവതിങ്കലേക്ക് നേടുവാനും ദൈവം നിന്നെ വിളിക്കുന്നു .

Download ShalomBeats Radio 

Android App  | IOS App 

✒ സുനിൽ മങ്ങാട്ടിൽ .

You might also like
Comments
Loading...