ഭാവന | ഇതാണെന്റെ ആദി മോൾ | സിഞ്ചു മാത്യു നിലമ്പൂർ

0 2,797

ഒരു പക്ഷേ ഈ ഭൂമിയിൽ ഞാൻ മാത്രം അവളെ അങ്ങനെ വിളിക്കാറ്….. യഥാർത്ഥ പേര് ഇപ്പം പറയുന്നില്ല, ആദിയുടെ ജീവിത കഥ ഞാൻ വരച്ച് കാണിക്കുമ്പോൾ ഭൂമിയിൽ ഇതുപോലെ ഒരു പാട് ആദിമാർ എവിടെയൊക്കെയോ തേങ്ങുന്നുണ്ടാവാം….. ആദിയുടെ അമ്മയും ഞാനും ഒരുമിച്ച് പഠിച്ചതാ….. ജീവിതത്തിൽ പല ഘട്ടങ്ങളിൽ കൂടി കടന്നു പോയി അതിന്റെ ബാക്കിപത്രം ആണ് എന്റെ അഞ്ച് വയസ്സുകാരിയായ ആദി ”’.. അവൾഎന്നോട് ചോദിക്കും എന്റെ ഉപ്പ ഇന്ന് വരും, ഇന്ന് വരും പറഞ്ഞ് എന്റെ ഉമ്മച്ചി പറ്റിച്ചു”…. അവൾ എന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു “എന്റെ ഉപ്പ എവിടെ ഒന്ന് പറയുമോ “എനിക്കും സ്കൂളിൽ പോകണം, എല്ലാരും അക്ഷരം പഠിക്ക ഞാൻ മാത്രം ഇങ്ങനെ….. –

ഹൃദയത്തിന്റെ കോണിൽ നിശബ്ദത യോടെ ഞാൻ നടന്നു നീങ്ങി – …. ഓർമ്മകൾ ഹൈസ്കൂൾ മുറ്റത്ത് വരാന്തയിലേക്ക് കൂടെ ഉച്ചക്ക് ഗ്രൗണ്ടിൽ കളിക്കാൻ വരുന്ന അവൾ അന്ന് വന്നില്ല: … ഓരോ ഒഴിവ് കഴിവുകൾ പറഞ്ഞ് ഒഴിയുമായിരുന്നു പിന്നീടാണ് ആ സത്യം ഞാൻ തിരിച്ചറിഞ്ഞത് അപ്പുറത്തെ ക്ലാസ്സിലെ കുട്ടിയുമായി അവൾ ഗാഢമായ പ്രണയം, ജീവിതത്തിൽ അച്ചനില്ലാത്ത അവൾക്ക് അവൻ ഒരു ഹരമായി മാറി നീണ്ട പ്രണയം 7 വർഷം പിന്നീട് ഒളിച്ചോട്ടം അതിന്റെ ആകെ സ്വത്ത് “എന്റെ ആദി” അവൾ വാടക വീട് കയറി ഇറങ്ങി കയറി ഇറങ്ങി വർഷങ്ങൾക്ക് ശേഷം ഞാൻ അവളെ കണ്ടു പഠിക്കാൻ മിടുക്കി, സുന്ദരി എവിടെയൊക്കെയോ ജിവിതത്തിൽ താളം തെറ്റി സ്നേഹിച്ച് വിവാഹം കഴിച്ച പുരുഷൻ ഉപേക്ഷിച്ചു: ‘ഇന്നവൾക്ക് ഭർത്താവല്ല …… അനേക ഭർത്താക്കൻമാരാണ് അവൾക്ക് പണം ഉണ്ടാക്കണം എങ്ങനെയെങ്കിലും ആദിയെ വളർത്തണം എന്ന ലക്ഷ്യം —- ‘തേങ്ങലോടെ എന്റെ തോളത്ത് ചാരി അവൾ പറഞ്ഞത് എനിക്കും ജീവിക്കണം .. — എന്റെ കുഞ്ഞിനെ വളർത്തണം: “…… നിറകണ്ണുകളോടെ നിൽക്കുന്ന കൂട്ടുകാരിയെ ഞാൻ ആശ്വാസവാക്കുകൾ കൊണ്ട് ബലപ്പെടുത്തി :- ‘ എന്നോട് അവൾ ഒന്നേ ചോദിച്ചൊള്ളു എന്റ കുഞ്ഞ് നാളെ എന്നേ പോലെ യാകുമോ???? ഈ ചോദ്യം എന്നെ വല്ലാതെ ഹൃദയത്തിൽ തട്ടി ഇതുപോലെ അല്ലേ പലരും ഈ ഭൂമിയിൽ – – ശമര്യക്കാരിയെ സ്നേഹിച്ച യേശുവിനെ അവൾ തിരിച്ചറിഞ്ഞു – – ജിവിതത്തിലെ നേരായ പാതയിലേക്ക് അവൾ ചുവടുകൾ വെച്ചു മുന്നോട്ട് പോകുന്നു –

Download ShalomBeats Radio 

Android App  | IOS App 

നാം ഒരു കാര്യം ചിന്തിക്കുക ഓരോ ചുവടുകളും വെക്കുമ്പോൾ പലരുടെയും ജീവിതം എങ്ങോട്ട് നാശത്തിലോ :… നൻമയിലേക്കോ – – – – – –

സ്നേഹപൂർവ്വം സിഞ്ചു മാത്യു നിലമ്പൂർ ?

Advertisement

You might also like
Comments
Loading...