ലേഖനം | വീക്ഷണവും പ്രാർത്ഥനയും വിശ്വാസത്തോടെ ആകട്ടെ

ഷാജി ആലുവിള

0 1,789

“ചെങ്ങാതി നന്നായാൽ കണ്ണാടി വേണ്ട” എന്നുള്ള അർത്ഥവത്തായ മൊഴി സർവ്വ സാധാരണ സകലർക്കും അറിവുള്ളതാണ്. നമ്മെ തെറ്റുകളിൽ നിന്ന് തിരുത്തി നേർവഴി ക്ക് നടത്തുന്നവർ ആണ് നല്ല ചെങ്ങാതി. തെറ്റ് ചെയ്യാത്ത മനുഷ്യൻ ഉണ്ടാവില്ല., ജീവിതത്തിന്റെ സ്വഭാവ ഘടന തന്നെ അങ്ങനെ ആണ്. എന്നാൽ ചെയ്തു പോയ തെറ്റിനെ കുറിച്ച് സ്വയം ബോധ്യ പ്പെടുകയും, പാശ്ചാതപിക്കയും ചെയുന്ന ഒരാൾ ഉത്തമ പുരുഷനും, ഉത്തമ സ്ത്രീയും ആകുന്നു. മാത്രമല്ല ചെയ്തു പോയ തെറ്റ് കഴിയുമെങ്കിൽ തിരുത്തുകയും പിന്നീട് ആവർത്തിക്ക പ്പെടാത്തവിധം കരുതൽ എടുക്കയും ചെയ്യുന്നവർ മാതൃകയുള്ള സ്ത്രീ പുരുഷന്മാരായി മാറുന്നു. ആ അവസ്ഥ പ്രാപിക്കാനുള്ള ഓരോ ചെറിയ ശ്രമവും ശ്‌ളാഹനീയമത്രേ.
വിമർശനങ്ങൾ ഉണ്ടാക്കുവാനും കുറവുകൾ മാത്രം ചിതയുവാനും മാത്രം ആകരുത് നമ്മുടെ വീക്ഷണം അല്ലങ്കിൽ കാഴ്ചപ്പാടുകൾ. ക്രിയാ ത്മകമായ വിമർശനങ്ങൾ എപ്പോഴും വളർച്ചക്ക് പ്രേയോജനം ആകുകയും ചെയ്യും. നമ്മുടെ വീക്ഷണം വിലക്ഷണം ആയാൽ അസൂയ കൂടുകയും അംഗീകാരം കുറയുകയും ചെയ്യും.
വിശ്വാസത്തിന്റെ മുഖ മുദ്ര ആയിരിക്കണം നമ്മുടെ വീക്ഷണവും പ്രാർത്ഥനയും. ഉള്ളിലുള്ള ദൈവീക ദർശനം ആണല്ലോ വിശ്വാസികളുടെ സീയോൻ യാത്രയെ സന്തോഷം ആക്കുന്നത്. ആ കാഴ്ചപ്പാടുകൾ മങ്ങി പോയാൽ ദർശനം മാറി പോയി എന്നർത്ഥം. ആത്മീക ലക്ഷ്യത്തോടെ ഇറങ്ങി തിരിച്ചവർ ആത്മ ദാഹത്തോട് ഓടിനടന്ന് പ്രവർത്തി പദത്തിൽ നേട്ടങ്ങൾ കൈവരിച്ചപ്പോൾ ദീപ്തി മങ്ങിയ വാർദ്ധക്യം ദർശനത്തിൽ കയറി കൂടി. സഭാതലങ്ങളിൽ കള്ള കളികളും കോലം കുത്തലും കാലുവാരലും ഒറ്റു കൊടുപ്പും അപകീർത്തി നടത്തും, ഗ്രൂപ്പും, ഗ്രൂപ്പിൽ ഗ്രൂപ്പും എന്ന് വേണ്ട ആത്മീയ വീക്ഷണത്തിന് കോട്ടം വരുന്ന സ്ഥാന നേട്ടത്തിന് പുറകെ ഓടി നട്ടം തിരിയുന്നു നമ്മൾ. ഇതിനോട് അനുബന്ധമായി പ്രാർത്ഥനയും ശക്തി പെട്ടാൽ നമ്മുടെ പ്രാർത്ഥന കടക്കാത്തവണ്ണം ദൈവം മേഘങ്ങൾ കൊണ്ട് തന്നെ തന്നെ മറക്കുകയല്ലേ. (യിര : 3:8,44 ). ഒരു മടങ്ങിവരവ് പൂർവ്വ കാല കാഴ്ചപ്പാടോടെ ഈ നവയുഗത്തിൽ നമുക്ക് അനിവാര്യമായിരിക്കുന്നു. ലക്ഷ്യ ബോധത്തിന്റെയും ദിശാബോധത്തിന്റെയും അഭാവത്തിൽ നമ്മുടെ കാഴ്ചപ്പാടും പ്രാർത്ഥന ജീവിതവും മങ്ങി പോകുകയല്ലേ. യഥാർത്ഥ അർപ്പണ മനോഭാവവും ആത്മീക കാഴ്ച പാടും കാത്തുസൂക്ഷിച്ചാൽ ആദിമ നിലവാരത്തിലേക്ക് നമുക്ക് എത്ത പ്പെടുവാൻ ഇടയാകും.

മോശ മിസ്രയീമിലെ ആത്മീയതയുമായി വിട്ടു വീഴ്ചക്ക് നിൽക്കാതെ ദൈവീക വീക്ഷണത്തോടെ അവിടം വിടുകയായിരുന്നു. ദൈവീക കാഴ്ചപ്പാടിനേക്കാൾ അധികാര കസേരയും അന്യ നേട്ടങ്ങൾക്കും വില കൽപ്പിക്കുന്നവരുടെ ഇടയിൽ ദൈവീക ജീവനും പ്രവർത്തിയും നിലനിൽക്കയില്ല. അതുകൊണ്ട് മോശ മിസ്രയീമിൽ നിന്നും വിട്ടുപിരിയുവാൻ ധയ്ര്യം കാണിച്ചു. വചനത്തിന്റെ മുൻപിൽ ഭയത്തോടെ നിന്നവർ മോശ വിട്ടുപോന്ന ഭൗതീക നേട്ടങ്ങളിലേക്കു ആർത്തിയോടെ തിരിച്ചു പോകുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. മോശ ഉൾകൊണ്ട മഹത്തായ ആത്മീയത അനുഭവമാക്കുവാൻ ഇന്ന് ദൈവ മക്കൾ പരിശ്രമിക്കേണ്ടത് അനിവാര്യമാണ്.
നമ്മുടെ വീക്ഷണവും പ്രാർത്ഥനയും ഈ കാലഘട്ടത്തിൽ ഏങ്ങനെ പോകുന്നു എന്ന് നാം മനസിലാക്കണം. ഇവയുടെ ച്യുതി മനസിലാക്കി ഒരു നവീകരണത്തിലേക്ക്
നാം മടങ്ങി വന്നാൽ സഭക്ക് അകത്തും പുറത്തും ഉണർവും വളർച്ചയും യദേഷ്ടം വർധിക്കുക തന്നെ ചെയ്യും.വിശ്വാസത്തോട് കൂടിയ പ്രാർത്ഥന ക്കു മാത്രമേ ആത്മീയ ചലനങ്ങൾ സ്രഷ്ടിക്കാൻ പറ്റുകയുള്ളു. ആദ്യമായി തന്നെ നമുക്ക് നമ്മോടു തന്നെ ഒരു വിശ്വാസം ഉണ്ടാകണം. ന്യായാധി :3:31 ഇൽ, മൂന്നാമത്തെ ന്യായാധിപൻ ആയിരുന്ന ‘ശംഗർ ‘കേവലം ഒരു “മുടിങ്കോൽ “കൊണ്ട് ഫെലിസ്ത്യരിൽ അറുനൂറു പേരെ നിസ്സാരമായി കൊന്നു തള്ളി. കലപ്പ വലിക്കുന്ന മൃഗത്തെ പിന്നിൽ നിന്ന് കുത്തി നിയന്ത്രിക്കുവാൻ ഉപയോഗിക്കുന്ന നീണ്ട ഒരു ദണ്ഡ് ആണ് മുടിങ്കോൽ എന്ന് പറയുന്നത്. ആ ചെറിയ കമ്പ് കൊണ്ടു ശംഗർ വിജയം വരിക്കാൻ കാരണം തന്റെ കാഴ്ചപ്പാടിൽ തനിക്ക് വിശ്വാസം ഉണ്ടായിരുന്നു. നാം പറയുന്ന വചനവും അതുപോലെ മുടിങ്കോൽ ആണന്നു വിശ്വസിക്കണം. നമ്മുടെ, വിശ്വാസത്താൽ ഉള്ള മറ്റൊരു മുടിങ്കോൽ ആണ് പ്രാർത്ഥനയും എന്ന് നാം മറന്നുപോകരുത്. നിസ്സാരനായ എന്നെയും വൻ കാര്യങ്ങൾക്കു വേണ്ടി ദൈവം ഉപയോഗിക്കും എന്ന് ശംഗർ നെ പോലെ നമുക്കും വിശ്വസിക്കാം. പ്രാർഥനയെയും, അഭിഷക്ത ശുശ്രൂഷകളെ പോലും അംഗീകരിക്കാൻ കഴിയാതെ സംശയ വീക്ഷണത്തിൽ പരീക്ഷിക്കുന്നവരായി മാറുന്നവരുടെ ഇടയിൽ ദൈവ പ്രവർത്തി ഒരിക്കലും വെളിപ്പെടുകയില്ല. ദൈവത്തെ പരീക്ഷിക്കുന്ന അവിശ്വാസി ആകാതെ നേരായ കാഴ്ചപാടുകൾ ഉള്ള പ്രാർത്ഥന വീരരായി, സുവിശേഷീ കരണത്തിന്റെ യോദ്ധാക്കളായി നല്ല പോർ പൊരുതി നമുക്ക് മുന്നേറാം, കാത്തിരിക്കുന്ന സഭയാം മണവാട്ടിയെ ചേർക്കുവാൻ മണവാളനായ ക്രിസ്തു വരാറായി എന്ന് ഓർത്തുകൊണ്ട്, വിശുദ്ധിയോടെ ദൈവ ഇഷ്ടം നമുക്ക് നിറവേറ്റാം.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...