ഒരുമയുടെ ഓർമ്മ ഒഴുകി പോകരുത് !!!

പാസ്റ്റർ ഷാജി ആലുവിള

0 1,710

പ്രളയം സ്രഷ്ടിച്ച നാശങ്ങളിൽ പതറി പോയി കേരളം.ആഴ്ചകൾ കൊണ്ട് പെയ്തിറങ്ങിയ പേമാരി പ്രതികാര ചിന്തപോലെ പെരുമാറി. പതിയെ താഴ്ന്ന പ്രേദേശത്ത് വെള്ളം പോങ്ങുവാൻ തുടങ്ങി.തോരാത്ത മഴയിൽ ഡാമുകൾ പലതും തുറക്കുവാൻ ഇടയായി. പിന്നെ വൻ പ്രളയത്തിൽ നിന്നും ജനങ്ങൾ,എല്ലാം വിട്ടെറിഞ്ഞു ജീവ രക്ഷക്കായി പലായനം ചെയ്യ്തു. ഉരുൾ പൊട്ടലുകളിലൂടെ വീടും സ്ഥലവും ഒഴുകി പോയി.ആ വീടുകളിൽ ഉണ്ടായിരുന്നവരെ അങ്ങനെ തന്നെ മൃത്യു വിഴുങ്ങി കളഞ്ഞു.തിമിർത്തു പെയ്ത മഴയിലും ഡാമിൽ നിന്നും പുറത്തേക്ക് വിട്ട ജലാനുതാപം കൂടിയതിനാലും മിക്ക ജില്ലകളും വെള്ളത്തിൽ മുങ്ങുകയും ജീവരക്ഷക്കും ഒരു നേരത്തെ അന്നത്തിനും ജനം ഇരു കൈയ്യും നീട്ടി.വൻ കെട്ടിടങ്ങളും മരങ്ങളും കടപുഴകി. മനുഷ്യരും മൃഗവും ചത്തു മലർന്നു ഒരുപോലെ ഒഴുകി നടന്നു തലയും ഉടലും അറ്റുപോയ അനേക മനുഷ്യ ശരീരം അങ്ങോളം ഇങ്ങോളം സർവ്വ സ്വാതന്ത്ര്യത്തോടെ ഒഴുകി നടന്നു.ഉടനടി ഒരുമയുടെ കൈ കുമ്പിളുമായി അനേക സന്മനസുകൾ നാടും വീടും വിട്ട് ദുരന്ത മുഖത്തേയ്ക്ക് യുദ്ധകാല അടിസ്ഥാനത്തിൽ ഓടി അടുത്തു. ദിശ മാറി പുഴകളും നദികളും ഒഴുകി .രക്ഷാപ്രവർത്തകർ വെള്ളത്തിലും വള്ളത്തിലും ബോട്ടിലും ചങ്ങാടത്തിലും ചീറി പാഞ്ഞു പലജീവനെയും രക്ഷിച്ചു. അനേക ദൈവാലയങ്ങൾ സ്കൂളുകൾ ക്ളബ്ബ്കൾ ഓഡിറ്റോറിയങ്ങൾ ക്യാമ്പുകൾ ആയി മാറി.ആയിരകണക്ക് ആൾക്കാരെ മത മൈത്രിയോടെ, ഒരുമയുടെ കൈയ്യുമായി , ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ നമ്മുടെ സന്മനസുകൾ രക്ഷിച്ച് ക്യാമ്പുകളി ആക്കി.അതിൽ യുവജനങ്ങൾ മുന്നിട്ടിറങ്ങി.സന്നദ്ധ സംഘടനകൾ എല്ലാം മറന്നു സാന്ത്വനമായി മാറി.എന്തുകൊണ്ടും കേരള ജനത സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്കവേദി ആയി മാറി.കടലിലെ മാണിക്യം രക്ഷ പ്രവർത്തനത്തിൽ സ്വമേധയാ നേന്ത്രത്വം കൊടുത്തു എന്നത് പ്രശംസനീയം തന്നെ.അവരെ കുലം തിരിച്ചു അപഹസിച്ചത് അപലനീയവും അത്രേ.കാരണം ഉണ്ട് എത്ര പഠിച്ചാലും പഠിക്കാത്ത ചില പരിഹാസികൾ അതിനായി തന്നെ ജനിച്ചു പോയി.അതു നമ്മുടെ നാടിന്റെ മറ്റൊരു ശാപമാണ്.
ആഹാരമായും വസ്ത്രമായും മറ്റ്‌ അത്യാവശ്യ സാധങ്ങളുമായി വാഹനങ്ങളും സന്മനസുകളും ദുരന്ത സ്ഥലങ്ങളിക്കു ഒഴുകി എത്തി.എട്ടു മാസം പ്രായമായ ഒരു കൈകുഞ്ഞിനെയും തൊളിലേറ്റി തിരുവനും ന്തപുരത്തു നിന്നും വന്ന ഒരു യുവ മാതാവ് സന്മനസോടെ ചെയ്ത ഭൗതീക സഹായം ക്യാമ്പുകളിലും ഒറ്റപ്പെട്ടു പോയവർക്കും ആശ്വാസമായി.അതുപോലെ അനേകായിരങ്ങൾ വിദേശത്തുനിന്നും ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും സഹായം എത്തിച്ചു.കേരളത്തിന് ചില രാജ്യങ്ങൾ കൊടുക്കാൻ തയ്യാറായ സഹായങ്ങൾ പോലും വേണ്ട എന്നു പറഞ്ഞു നിൽക്കുന്ന നമ്മുടെ കേന്ദ്ര ഭരണാധികാരികളുടെ പ്രവർത്തി എന്താണെന്നു പോലും അറിയുന്നില്ല.ഇന്ത്യയുടെ അഭിമാനം കുറയുമായിരിക്കാം അതായിരിക്കാം അതിനു കാരണം.വിദേശ രാജ്യങ്ങളുടെ അനേക സംഭാവനകൾ ഇന്നത്തെ ഇന്ത്യയുടെ അടിത്തറ ആണ ന്നുള്ളത് നാം മറക്കരുത്.
അനേക ദിവസങ്ങളായി ക്യാമ്പുകളിൽ കഴിഞ്ഞവർ പുനരതിവാസത്തിനായി തിരികെ പോയി തുടങ്ങി.വീടുകൾ തകർന്നു കിടക്കുന്നു പലയിടത്തും,അനേക വീടുകൾ ചെളിയിൽ മൂടി, വീട്ടുപകരണങ്ങളും വസ്ത്രങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും നശിച്ചു.അടിത്തറ തൊട്ടു ഇനി തുടങ്ങണം അവർക്ക് ജീവിക്കണം എങ്കിൽ.വീട് പോയവർ മടങ്ങി പോകുവാൻ ഇടം ഇല്ലാതെ ചോദിക്കുന്നു ഞങ്ങൾ എങ്ങോട്ടു പോകും.ഉത്തരം ഇല്ലാത്ത ഒരു ചോദ്യം.
ഇതിനടയിൽ ചിലർ പറഞ്ഞു പ്രളയം മുഖാന്തരം ചിലർ നേട്ടം ഉണ്ടാക്കി.നേട്ടങ്ങൾ നേടിയവർ നേട്ടങ്ങൾ ചെലവിട്ടു.മറ്റു ചിലർ നോക്കു കൂലി ക്കാരയി. ആരുടെയും നേട്ടത്തിനോ,പേരിനും പെരുമാക്കുമോ ആകരുത് ഈ സേവനം.നശിച്ചു കിടക്കുന്ന പ്രളയദേശത്തെയും അവിടുത്തെ ജനങ്ങൾക്കും ആയി തീരണം നമ്മുടെ പ്രയക്നം.തുരുത്തി എന്ന സ്ഥലത്ത് രണ്ട് വീടുകൾ പൂർണമായും നിലം പൊത്തി വെള്ളത്തിൽ കിടക്കുന്നു.അങ്ങനെ എത്രയോ വീടുകൾ പല സ്ഥലങ്ങളിൽ.അതു പുനർ നിർമിക്കാൻ ആരെങ്കിലും കൈ നീട്ടുമോ?.
ക്യാമ്പിലെ ജനത്തിന്റെ പിരിഞ്ഞുപോക്ക് ആരംഭിച്ചു.ഇതുവരെ ഒത്തുകൂടി കഴിഞ്ഞവർ പിരിയുമ്പോൾ എല്ലാവർക്കും മനസ്സിന് ഒരു വിഷമം.ഒപ്പം കൂടെ നിന്നു സ്നേഹിച്ചവരുടെ സഹായത്തിന്റെ ഓർമകളും ബാക്കി ആക്കി പലരും ക്യാംപുകളോടും മറ്റു സ്ഥാലങ്ങളോടും വിട പറഞ്ഞു തുടങ്ങി.പതിയെ ഓണവും ഈസ്റ്ററും ക്രിസ്മസും ബക്രീതും പെരുന്നാളും ഉത്സവങ്ങളും മരണവും ജനനവും വരുകയും പോകയും ചെയ്യും..എല്ലാവരും എല്ലാം മറക്കും.മറക്കാത്ത ഒന്നുമാത്രം ശേഷിക്കുന്ന അപക്യാധികളും പിണക്കങ്ങളും.പല സന്നദ്ധ പ്രവർത്തകരും കൂടെയുള്ള പലരെയും അകറ്റി നിർത്തി സ്വർത്ഥതയോട് പ്രവർത്തിച്ചതും,മറ്റുള്ളവർ ചെയ്യ്തത് ചിലർക്ക് ചെയ്യാൻ പറ്റാത്തതിലുള്ള അസൂയയും കാരണം പല സ്നേഹ ബന്ധങ്ങൾക്കും വിള്ളലുകൾ ഉണ്ടാകും.ഒന്നു മനസിലാക്കുക ഈ കൊടുത്തതു മുഴുവൻ സന്മനസുള്ള ജങ്ങളുടെ അകമഴിഞ്ഞ സഹായവും നന്മയും ആണ്. പ്രവർത്തനത്തിൽ ഏർപെട്ടവരുടെ കഠിന അധ്വാനവും ആണ്.അതിൽ ആരും അവകാശം പറയുകയോ പിണക്കങ്ങൾ ഉണ്ടാക്കുകയും അരുത്.ഈ കെടുതി ഒഴിഞ്ഞു പോയപോലെ മനസിലെ സ്നേഹം ഇതു മുഖാന്തരം ഒഴുകി പോകരുത്.ഇനിയും നാം ഒന്നിയ്ക്കാൻ ഉള്ളവരാണ്,ഒന്നയി ചേരണ്ടവരാണ്, നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടിനും ജനതയ്‌കയും വേണ്ടി,നമ്മുടെ ദൈവത്തിനു വേണ്ടി.
രക്ഷാ പ്രവർത്തനത്തിനിടയിൽ പാട്ടു പോയി പലരും ആ കുടുംബങ്ങളെ ദൈവം അശ്വസിപ്പിക്കട്ടെ.ആ നഷ്ടം ആർക്കും നികത്തുവാൻ സാധിക്കില്ല. നമുക്ക് ബാഷ്പാഞ്ജലികൾ ആർപ്പിക്കാം .ഒന്നുകൂടി പറയുന്നു ഒരുമയുടെ കൈ കുമ്പിളിൽ കേരളത്തെ ഏറ്റെടുത്ത എല്ലാവർക്കും ബിഗ് സല്യൂട്ട്..പട്ടാള സേന,മൽസ്യതൊലാളികൾ,വയുസേന.യുവജനങ്ങൾ,സന്നദ്ധ സംഘടനകൾ പ്രവർത്തകർ,ദേശ സ്നേഹികളായ മത നേതാക്കൻ മാർ മത പുരോഹിതന്മാർ,പാസറ്റർമാർ,സഭകൾ സംഘടനകൾ പ്രാർത്ഥനയിൽ പങ്കാളികൾ അയവർക്കെല്ലാം ഒന്നു കൂടി സല്യൂട്ട് ചെയ്യുന്നു.
പ്രവർത്തങ്ങളിൽ പാളിച്ചകൾ ഉണ്ടാകാം,കൂടെ കൂടിയില്ലായിരിക്കാം,കൂട്ടിയില്ലായിരിക്കാം അതൊക്കെ മറന്നു ഒന്നായി നമുക്ക് ചേരാം വീണ്ടും സൽ കർമ്മത്തിനായി…സ്നേഹിക്കാം നാം നമ്മെ മറന്നു സാക്ഷാൽ ദൈവത്തെ ഓർത്ത്… സ്നേഹത്തിൻ ദീപവുമായി മുന്നേറാം !!!

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...