ലേഖനം | എല്ലാവരും അപ്പോസ്തോലരോ | ജോ ഐസക്ക് കുളങ്ങര
യേശുക്രിസ്തു തന്റെ ഏറ്റവും അടുത്ത അനുയായികളാകാനും, സ്നേഹത്തിന്റെ സത്യ സുവിശേഷം സകല ലോകത്തിലും എത്തിക്കുവാനും തിരഞ്ഞെടുത്ത വ്യക്തികളായിരുന്നു അപ്പോസ്തലന്മാർ. “അയക്കപ്പെട്ടവൻ” എന്നർഥമുള്ള അപ്പോസ്തോലോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് “അപ്പോസ്തലൻ” എന്ന പദം വന്നത്. ക്രിസ്ത്യൻ പാരമ്പര്യത്തിൽ, അപ്പോസ്തലന്മാർ പ്രാഥമികമായി യേശു തന്റെ ഭൗമിക ശുശ്രൂഷയിൽ തിരഞ്ഞെടുത്ത പന്ത്രണ്ട് പുരുഷന്മാരാണ്. അതിൽ നിന്നും പിന്നീട് ഇങ്ങോട്ടുള്ള ക്രൈസ്തവ വളച്ചയിൽ സത്യസുവിശേഷം എല്ലാ ദിക്കിലും അറിയിക്കുന്ന അനേകർ അപ്പോസ്തോലന്മാർ ആയി മാറി..
അപ്പോസ്തലന്മാരെ പറ്റി പഠിക്കുമ്പോൾ തീർച്ചയായും അവരുടെ പ്രധാന ഗുണങ്ങളും നമുക്കു കാണുവാൻ കഴിയും.
Download ShalomBeats Radio
Android App | IOS App
- ക്രിസ്തുവിനോട് വിശ്വസ്തൻ ആയിരിക്കണം.
- യേശുവിന്റെ സാക്ഷികൾ ആയിത്തീരണം.
- ധൈര്യശാലികളായിരിക്കണം.
- പരിശുദ്ധാത്മാവിന്റെ നിഴലിൽ നിൽക്കണം.
- വിനയവും അർപ്പണ മനോഭാവവും നിലനിർത്തണം.
അവരുടെ അധ്വാനം ആത്മീയ മുന്നേറ്റത്തിനും അടിത്തറ പാകുകയും വരും തലമുറകളെ പ്രചോദിപ്പിക്കുകയും ചെയുന്നതായിരുന്നു.കാലം മാറി,കഥ മാറി ആത്മീയ ലോകത്തിൽ എവിടെയൊക്കെയൊ ഭൗമിക സമൃദ്ധിയുടെ സുവിശേഷം എന്നൊരു എതിർസുവിശേഷത്തിന്റെ കാറ്റ് വീശി തുടങ്ങിയിരിക്കുന്നു. കഴിഞ്ഞു പോയ കാലത്തിന്റെ താളുകൾ മറിച്ചു നോക്കുമ്പോൾ സത്യ സുവിശേഷത്തിനു വില കൊടുത്തവർ, ഇടുവിൽ നിന്നവർ, അഗ്നിക്ക് ഇരയായവർ ആയിരങ്ങളാണ്. എന്നാൽ ഇന്നാകട്ടെ പേരിനും പ്രശസ്തിക്കും വേണ്ടി മാത്രം എടുത്തുടുക്കപ്പട്ട കുപ്പായം മാത്രമായി മാറികൊണ്ടിരിക്കുയാണ് ആ പദം. എന്നാൽ എല്ലാവരും അങ്ങനെ ആണെന്നും പറയുവാൻ കഴിയില്ല.
സഭകൾ വളരുന്നുണ്ടോ? ആത്മാക്കളെ നേടുന്നുണ്ടോ? എന്നത് പാരമ്പര്യ പെന്തെക്കോസ്ത് സഭകളുടെ കണക്കുകൾ നോക്കിയാൽ പേരിനു പെന്തക്കോസ്ത് കുടുംബത്തിലെ അടുത്ത തലമുറ സ്നാനപെടുന്നത് അല്ലാതെ വേറെ ഒരു രീതിയിലും ഉള്ള വളർച്ച കാണുവാൻ കഴിയുന്നില്ല എന്നാൽ ഗ്രൂപ്പുകളും പാനലുകളൂം അധികമായി വളർന്നത് കാണുവാൻ കഴിയും.
ആത്മീയ നേതാക്കന്മാരുടെ അധികാര മോഹവും കസേര കളികളും കണ്ട് മടുത്ത പുതു തലമുറ പാരമ്പര്യ ചട്ടക്കൂട് പൊളിച്ചു പുറത്തു ചാടുമ്പോൾ, ഈ അവസരം മുതലെടുക്കുവാൻ ഒരു കൂട്ടർ മറുവശത്തു ഉണ്ട് എന്ന് പലപ്പോഴും മറന്ന് പോകുന്നു…ഒരു വേദ അടിസ്ഥാനവും ഇല്ലാത്ത വായിൽ തോന്നുന്നത് എന്തും വിളിച്ചു പറഞ്ഞു അതിനെ ആത്മീയത എന്ന ലേബൽ ഒട്ടിച്ചു മാർക്കറ്റ് ചെയ്യുന്ന കൂട്ടായ്‍മകൾ നമ്മുടെ നാട്ടിൽ ദിനം പ്രതി കുമിഞ്ഞു കൂടുമ്പോൾ ഓർത്തിരിക്കേണ്ട ഒന്നാണ് ആരാണ് യഥാർത്ഥ അപ്പോസ്തോലൻ?
അതിനു അപ്പോസ്തോലനായ പൗലോസ് കൊരിന്ത്യർക്കു എഴുതിയ 2 ആം ലേഖനത്തിൽ പറയുന്നുണ്ട് “ഞങ്ങളെത്തന്നേ അല്ല, ക്രിസ്തുയേശുവിനെ കർത്താവു എന്നും ഞങ്ങളേയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാർ എന്നും അത്രേ ഞങ്ങൾ പ്രസംഗിക്കുന്നതു.” വിശ്വാസികളുടെ ദാസന്മാർ ആണ് തങ്ങൾ എന്നു പൗലോസ് തന്നെ പറയുമ്പോൾ ഇപ്പോഴത്തെ അപോസ്തോലന്മാർ എന്ന ലേബലിൽ നടക്കുന്നവർക്ക് എങ്ങനെ ആണ് വിശ്വാസികൾക്ക് മുകളിൽ ഇരുന്നു കൊണ്ട് അവരെ ശപിക്കുവാൻ കഴിയുന്നത് .?
ആരാണ് ക്രിസ്തുവിന്റെ യഥാർത്ഥ അനുയായി?
എന്റെ സ്വഭാവം തന്നെ നിങ്ങളിലും ഉണ്ടാകട്ടെ എന്നു ആവർത്തിച്ച് ഉപദേശിച്ച കർത്താവു തന്നെ ശിഷ്യന്മാരെയും അരികെ വിളിച്ചു പറഞ്ഞത് ഇതാണ്: “ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ..
വിശുദ്ധ വേദ വേദപുസ്തകം ഇങ്ങനെ പഠിപ്പിക്കുന്നതിനാൽ,താൻ എന്ന ഭാവം ത്യജിച്ചു ക്രിസ്തുവിന്റെ ഭാവത്തിലേക്ക് ഇന്നത്തെ അപ്പോസ്തോലന്മാർ മടങ്ങി വരട്ടെ എന്നു ഓർമ്മിപ്പിക്കുന്നു, പ്രാർത്ഥിക്കുന്നു.