കോപ്റ്റിക് സഭയ്ക്ക് നാളെ ക്രിസ്മസ്, ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി

കെയ്റോ : നാളെ ജനുവരി ഏഴാം തീയതി കോപ്റ്റിക് സഭ ക്രിസ്തുമസ് ആഘോഷിക്കുവാനിരിക്കെ ഈജിപ്തിൽ പൊതു അവധി പ്രഖ്യാപിച്ചു. ഈജിപ്തിലെ ദേശീയ വാർത്താ ഏജൻസിയായ മിനയാണ് വ്യാഴാഴ്ച ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. സ്വകാര്യ, ഗവൺമെൻറ് മേഖലകളിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ജനുവരി ഏഴാംതീയതി ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്ന് ഈജിപ്ഷ്യൻ പ്രധാനമന്ത്രി മുസ്തഫ മത്ബൗലി പറഞ്ഞു. സാധാരണഗതിയില്‍ ലോകമെമ്പാടും ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 25നു ക്രിസ്തുമസ് കൊണ്ടാടുമ്പോള്‍ ആഗോള കോപ്റ്റിക് ഓര്‍ത്തഡോക്സ് സമൂഹം ജൂലിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 7നാണ് ക്രിസ്തുമസ് ആചരിക്കുന്നത്.

ഈജിപ്തിലെ ആകെ ജനസംഖ്യയുടെ 10 ശതമാനമാണ് ക്രൈസ്ത ന്യൂനപക്ഷം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഈജിപ്ഷ്യൻ പ്രസിഡന്റ് ഫത്താ അബ്ദൽ അൽ സിസി ദിവസം എല്ലാവര്‍ക്കും ക്രിസ്തുമസിന്റെ മംഗളങ്ങൾ ആശംസിച്ചിരിന്നു. ഈജിപ്തിലെ പുതിയ കാര്യനിർവഹണ ആസ്ഥാനത്ത് തുറന്ന ദി നേറ്റിവിറ്റി ഓഫ് ദി ക്രൈസ്റ്റ് കത്തീഡ്രലിൽ ആയിരിക്കും ഈജിപ്ഷ്യൻ പ്രസിഡന്റും, കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവനുമായ തവദ്രോസ് രണ്ടാമനും ഇന്ന് വൈകീട്ട് നടക്കുന്ന ക്രിസ്തുമസ് തിരുക്കർമ്മങ്ങളിൽ പങ്കുചേരുന്നത്. അതേസമയം ക്രിസ്തുമസ് പ്രമാണിച്ച് ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവ ദേവാലയങ്ങൾക്കുളള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Comments (0)
Add Comment