ബ്രിട്ടണിൽ നിരീശ്വരവാദികൾ കുറയുന്നു

ലണ്ടന്‍: കഴിഞ്ഞ വർഷം ബ്രിട്ടണിൽ നിരീശ്വരവാദികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ദി ടൈംസിന്റെ റിപ്പോർട്ട് ചെയ്തു. ദേവാലയത്തിൽ പോകുന്നവരും, ദൈവത്തെ അന്വേഷിക്കുന്നവരുടെയും എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായും റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു. നിരീശ്വരവാദികളുടെ എണ്ണത്തിൽ കുറവുണ്ടാകുകയും ആത്മീയതയിൽ വിശ്വസിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായും റിപ്പോര്‍ട്ടിൽ പ്രത്യേകം പരാമർശിക്കുന്നു.

ആഴ്ചതോറും ദേവാലയത്തിൽ എത്തുന്ന വിശ്വാസികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് ബ്രിട്ടീഷ് ജനത ദൈവ വിശ്വാസവും, ദേവാലയങ്ങളും ഉപേക്ഷിക്കുന്നതിന്റെ സൂചനയായാണ് കരുതപ്പെട്ടിരുന്നത്.

ദി ടൈംസിന് വേണ്ടി ഒരു സ്വകാര്യ ഗവേഷണ സ്ഥാപനമാണ്, ഏകദേശം മൂവായിരത്തിലധികം ആളുകളിൽ നടത്തിയ പഠനത്തിൽ നിന്ന് റിപ്പോർട്ട് തയ്യാറാക്കിയത്. 2016-ൽ മുപ്പത്തിയെട്ട് ശതമാനം നിരീശ്വരവാദികൾ ഉണ്ടായിരുന്ന ബ്രിട്ടണില്‍ 2017-ല്‍ 36 ശതമാനമായും 2018 ആയപ്പോഴേക്കും മുപ്പത്തിമൂന്നു ശതമാനമായും കുറഞ്ഞുവെന്ന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഗവേഷണത്തിൽ പങ്കെടുത്ത 59 ശതമാനം ആളുകളും തങ്ങൾ ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് സാക്ഷ്യപ്പെടുത്തിയത്. ബ്രിട്ടീഷ് ജനത ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുന്നുവെന്ന് പറയുന്ന ആളുകളുടെ വാക്കുകളുടെ മുന ഒടിക്കുന്നതാണ് ദി ടൈംസിന്റെ റിപ്പോര്‍ട്ട്.

 

Comments (0)
Add Comment