ചൈനയിൽ മെത്രാനെയും 7 വൈദികരെയും അറസ്റ്റ് ചെയ്തു

ബെയ്‌ജിങ്‌: ചൈനയുടെ വടക്കൻ പ്രദേശത്ത് കത്തോലിക്കാ മെത്രാനെയും 7 വൈദികരെയും നിരവധി വേദവിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്തു. മതസംബന്ധമായ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് വൈദികരെയും വൈദികവിദ്യാർഥികളെയും കഴിഞ്ഞ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. വത്തിക്കാന്‍റെ അംഗീകാരമുള്ള സിൻസിയാംഗ് സഭയിലെ മെത്രാൻ ജോസഫ് സാംഗ് വെയ്സു(63) ആണു കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റിലായത്, എന്നാൽ സിൻസിയാംഗ് രൂപതയെ ചൈനീസ് ഭരണകൂടം ഇതുവരെ അംഗീകരിച്ചിട്ടില്ല. 1936ലാണ് സിൻസിയാംഗ് രൂപത സ്ഥാപിതമായത്. 1991ലാണ് ജോസഫ് സാംഗ് വെയ്സു മെത്രാനായി അഭിഷിക്തനായത്. എന്നാൽ, ചൈനയുടെ അംഗീകാരമുള്ള ബിഷപ്സ് കോൺഫറൻസ് ഓഫ് കാത്തലിക് ചർച്ച് ഇൻ ചൈന (ബി.സി.സി.സി.സി), ചൈനീസ് കാത്തലിക് പേട്രിയോട്ടിക് അസോസിയേഷൻ(സി.സി.പി.എ) എന്നിവ ബിഷപ് ജോസഫിന്‍റെ നിയമനം അംഗീകരിച്ചിട്ടില്ല.

Comments (0)
Add Comment