ആസിയ ബീബീ എങ്ങോട്ട് പോകുമെന്ന് നിശ്ചയമില്ല; അഭിഭാഷകൻ

ഇസ്ലാമബാദ്: അനിശ്ചിതത്വങ്ങള്‍ക്കും തീവ്ര ഇസ്ലാം മതസ്ഥരുടെ പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ മതനിന്ദാക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ക്രൈസ്തവ വനിത ആസിയ ബീബിയെ ജയിലില്‍നിന്നും മോചിപ്പിച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു എട്ടു വര്‍ഷം കാരാഗൃഹവാസം അനുഭവിച്ച ആസിയ ബീബി കുറ്റവിമുക്തയാക്കപ്പെട്ടിട്ടും ജയില്‍ മോചനം സാധ്യമായിരുന്നില്ല. ആസിയ ബീബി ജയില്‍ മോചിതയായെന്നു അവരുടെ അഭിഭാഷകന്‍ സൈഫ് ഉല്‍ മുലൂകാണ് ആഗോള സമൂഹത്തെ അറിയിച്ചത്. അവര്‍ ഇപ്പോള്‍ വിമാനത്തിലാണ് ഉള്ളതെന്നും എന്നാല്‍ എവിടേക്കാണ് പോകുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം തന്റെ പ്രസ്താവനയിൽ കൂട്ടി ചേർത്തു.
അതേസമയം ആസിയ ബീബി നെതര്‍ലന്‍ഡ്സിലേക്ക് പോകില്ല. പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും വ്യാജമെന്ന് പാക് വിദേശകാര്യ വക്താവ് പ്രസ്താവിച്ചു. നിലവില്‍ ഇവര്‍ താമസിക്കുന്നത് സൈന്യത്തിന്റെ സുരക്ഷിത കേന്ദ്രത്തിലെന്ന് സൂചന; അഭയം നല്‍കാന്‍ നല്‍കാന്‍ തയ്യാറെന്ന് ജര്‍മ്മനിയും നെതര്‍ലാന്‍ഡും അറിയിച്ചിട്ടുണ്ട്.

Comments (0)
Add Comment