ഹെയ്തിയിൽ നടന്ന ആരാധനയ്ക്ക് നേരെ പോലീസ് അക്രമം

പോർട്ട്-ഓ-പ്രിൻസ്: രാജ്യത്തിന്റെ സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കാനായി ഹെയ്തിയിൽ നടന്ന ആരാധനയ്ക്ക് നേരെ പോലീസ് അതിക്രമം. ‘മാസ് ഫോർ ദി ഫ്രീഡം ഓഫ് ഹെയ്തി’ എന്ന് പേരിട്ടിരുന്ന വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ നിരവധി ആളുകൾ എത്തിയിരുന്നു. രാജ്യത്ത് നടക്കുന്ന ആഭ്യന്തര സംഘർഷങ്ങളിലേക്കും, ആളുകളെ തട്ടിക്കൊണ്ടു പോയി ബന്ധിയാക്കുന്ന സംഭവങ്ങളിലേക്കും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുക എന്ന ലക്ഷ്യവുമായി പെറ്റിയോൺ വില്ലയിലെ സെന്റ് പീറ്റർ ദേവാലയത്തിൽ നടന്ന കുർബാനയ്ക്ക് ഒടുവിലാണ് അതിക്രമം ഉണ്ടായതെന്ന് ‘മിയാമി ഹെറാള്‍ഡ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരാധനയ്ക്ക് ശേഷം മെത്രാന്മാർ പുറത്തിറങ്ങുന്നതിനിടെയാണ് പോലീസ് കണ്ണീർവാതക പ്രയോഗമടക്കമുള്ള അതിക്രമം നടത്തിയത്ത്. അതെസമയം രാജ്യത്ത് ക്രൈസ്തവർക്ക് നേരെ നടക്കുന്ന പീഡന്നങ്ങൾ വളരെയേറെ വർധിക്കുണ്ട്. കഴിഞ്ഞ ആഴ്ച സഭയിലെ അഞ്ച് വൈദികരെയും, രണ്ട് സന്യാസ്ത്തരെയും, മൂന്നു അല്മായരെയും കഴിഞ്ഞ ആഴ്ച അജ്ഞാതർ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Comments (0)
Add Comment