ജി.എഫ്.എ വേൾഡ് ഈ വർഷം ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രവർത്തനം ആരംഭിക്കുന്നു

കിഗാലി: ലോകത്തിലെ ഏറ്റവും വലിയ മിഷൻ പ്രവർത്തകരിലൊന്നായ ജി.എഫ്.എ വേൾഡ് ആഫ്രിക്കയിൽ ആദ്യമായി ജീവകാരുണ്യ പദ്ധതികൾ ആരംഭിക്കുന്നതിന്. ലോകത്തിലെ ഏറ്റവും ദരിദ്രമായ ഭൂഖണ്ഡത്തിലെ മാനുഷിക പരിശ്രമങ്ങൾക്ക് ഇത് ഒരു വലിയ പ്രോത്സാഹനമായിരിക്കും. മുമ്പ് ഗോസ്പൽ ഫോർ ഏഷ്യ എന്നറിയപ്പെട്ടിരുന്ന ജി.എഫ്.എ വേൾഡ് (www.gfa.org) ഈ വർഷം ഒന്നിലധികം ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. “ഒരിക്കലും കണ്ണുനീർ വറ്റാത്തതാണ് ആഫ്രിക്ക” ജി.എഫ്.എ വേൾഡ് സ്ഥാപകൻ കെ.പി. യോഹന്നാൻ, കിഴക്കൻ-മധ്യ ആഫ്രിക്കയിലെ പർവതനിരകളുടെ രാജ്യമായ റുവാണ്ടയിൽ പദ്ധതികൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

1990 കളിൽ വംശഹത്യയുൾപ്പെടെ
800,000 പേർ കൊല്ലപ്പെടുകയും രാജ്യത്തെ ഭിന്നിപ്പിക്കുകയും ചെയ്ത യുദ്ധത്തിൽ നിന്നും ഇപ്പോഴും കരകയറുന്നതേയുള്ളൂ. “ഞങ്ങൾ ചെയ്യുന്നതെല്ലാം സർവ്വ പ്രതീക്ഷകളും നഷ്ടപ്പെട്ടവർക്ക് യഥാർത്ഥ പ്രത്യാശയും ദൈവസ്നേഹവും എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ്,” യോഹന്നാൻ പറഞ്ഞു, നാല് ദശലക്ഷത്തിലധികം പകർപ്പുകൾ വിറ്റുപോയ ‘ലോക മിഷനുകളിൽ വിപ്ലവം’ (Revolution in World Missions) പുസ്തകത്തിന്റെ രചയിതാവാണ് അദ്ദേഹം.

തുടക്കത്തിൽ, റുവാണ്ടൻ ഗവൺമെന്റിന്റെയും സഭാ നേതാക്കളുടെയും സഭകളുടെയും പിന്തുണയോടെ ജി‌എഫ്‌എ വേൾഡിന്റെ ദൗത്യശ്രമങ്ങൾ രാജ്യ തലസ്ഥാനമായ കിഗാലിയിലെ ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികളിലെത്തിക്കും, അവിടെ മിക്ക ആളുകളും പ്രതിദിനം രണ്ട് ഡോളറിൽ താഴെ മാത്രം വരുമാനത്തിലാണ് ജീവിക്കുന്നത്. “റുവാണ്ടയിലെ ജീവിതങ്ങളെ രക്ഷിക്കാനും ദരിദ്രരെ സേവിക്കാനും ഞങ്ങൾക്ക് നൽകിയ തുറന്ന വാതിലിനായ് ഞങ്ങൾ അഭിനന്ദിക്കുന്നു,” യോഹന്നാൻ പറഞ്ഞു.

Comments (0)
Add Comment