പാകിസ്ഥാനിൽ 30 പേർ ക്രിസ്തുവിനെ സ്വീകരിച്ച് സ്നാനപ്പെട്ടു

ലാഹോർ: ക്രൈസ്തവ ജനത വളരെയേറെ പ്രതികൂലങ്ങൾ നേരിടേണ്ടിവരുന്ന രാജ്യമാണ് പാകിസ്ഥാനിൽ ഡോ. നയീം നസീർ നയിക്കുന്ന “നല്ല സമരിയൻ” എന്ന ശുശ്രുഷയിലൂടെ ഇക്കഴിഞ്ഞ 24-ാം തീയതി 30 പേർ സ്റ്റാനപ്പെട്ട് ക്രിസ്തുവിനോടു ചേർന്നു. ദൈവജനത്തിനു നേരെ പീഡനങ്ങൾ അനേകമാണ് ഉണ്ടാവുന്നത്. അതിന്റെ നടുവിലും ക്രിസ്തുവിലുള്ള തങ്ങളുടെ പ്രത്യാശ കൈവിടാതെ അനേക ജനം ഇന്നും നിലകൊള്ളുന്നു എന്നതിന്റെ ഒരു ചിത്രമാണിത്.

ഡോ. നയീം നസീറിന്റെ നേതൃത്വത്തിലുള്ള ശുശ്രുഷകളിലൂടെ പാകിസ്ഥാനിൽ പലയിടങ്ങളിലും ജനങ്ങളിലേക്ക് സുവിശേഷം പരക്കുകയാണ്.
ദൈവകൃപയാൽ കൂടുതൽ കൂടുതൽ പാകിസ്ഥാനികൾ യേശുക്രിസ്തുവിന്റെ സത്യം സ്വീകരിക്കാറുണ്ട്. അവർ പരിശുദ്ധാത്മാവിന്റെ ശക്തിയിൽ നിറയുന്നതിന്റെ സന്തോഷം പാസ്റ്റർ പങ്കുവെച്ചു.

Comments (0)
Add Comment