കോംഗോയിൽ മത തീവ്രവാദികളുടെ ആക്രമത്തിൽ 12 പേർ കൊല്ലപ്പെട്ടു

ബുലോംഗോ, കോംഗോ: കോംഗോയിൽ നടന്ന ഏറ്റവും പുതിയ ആക്രമണത്തിൽ കുറഞ്ഞത് 12 പേർ മരിച്ചു. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എ.ഡി.എഫ്) പോരാളികളാണ് തിങ്കളാഴ്ച രാത്രി ആക്രമണം നടത്തിയത്. ആക്രമണത്തിനിരയായ ബുലോംഗോ ഗ്രാമത്തിലെ ഒരു സിവിൽ സൊസൈറ്റി ഗ്രൂപ്പിന്റെ തലവൻ മാമ്പോ കിതാംബൽ, ശത്രുക്കൾ മണിക്കൂറുകളോളം ആക്രമണം തുടർന്നതിനാൽ ഈ എണ്ണം വർദ്ധിക്കുമെന്ന് ഭയപ്പെടുന്നതായും. ഇരകളെ പിക്കെക്സും മാച്ചറ്റും ഉപയോഗിച്ച് അവർ വധിച്ചു എന്നും റോയിട്ടേഴ്സിനോട് പറഞ്ഞു,

ഐസിസിയോട് അഫിലിയേറ്റു ചെയ്ത ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ എ.ഡി.എഫിന് മധ്യ ആഫ്രിക്കയിൽ ഒരു ഇസ്ലാമിക് കാലിഫേറ്റ് സൃഷ്ടിക്കുകയെന്ന പ്രാഥമിക ലക്ഷ്യമുണ്ട്. ഇത് നേടുന്നതിനായി, അവർ പലപ്പോഴും ക്രിസ്ത്യാനികളെ ആക്രമിക്കുകയും തട്ടിക്കൊണ്ടുപോകുകയും കൊല്ലുകയും ചെയ്യുന്നു. ഡിആർസി (കോംഗോ) യുടെ ജനസംഖ്യയുടെ വലിയൊരു വിഭാഗം (85-90%) ക്രിസ്ത്യാനികളാണെങ്കിലും, ഇസ്ലാമിക തീവ്രവാദത്തിൽ വേരൂന്നിയ അക്രമം കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്, ക്രിസ്ത്യൻ പീഡനത്തിനായുള്ള 2021 ഓപ്പൺ ഡോർസ് വേൾഡ് വാച്ച് ലിസ്റ്റിൽ രാജ്യം 40-ആം സ്ഥാനത്താണ്. “ഈ ക്രിസ്ത്യൻ സമുദായങ്ങളെ ആക്രമിക്കുന്നത് വ്യക്തമായ ഇസ്ലാമിക വിപുലീകരണ അജണ്ടയുള്ള ഒരു ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പാണ്,” ഓപ്പൺ ഡോർസ് വക്താവ് ഇല്ലിയ ജാഡി എ.ഡി.എഫിനെ പരാമർശിച്ച് പറഞ്ഞു.

ഡി‌ആർ‌സിയിലെ അക്രമത്തിൽ തകർന്നവരുടെ ആശ്വാസത്തിനായും പ്രിയപ്പെട്ടവരുടെ നഷ്ടത്തിൽ ദു:ഖിക്കുന്നവരെ ആശ്വസിപ്പിക്കാനും ദയവായി പ്രാർത്ഥിക്കുന്നത് തുടരുക. അവിടുത്തെ ജനങ്ങളുടെമേൽ സർക്കാർ സംരക്ഷണം ശക്തിപ്പെടുത്താനും രാജ്യത്തിന് സമാധാനം നൽകാനും, സഭയെ ഉപദ്രവിക്കുന്നവരുടെ ആത്മാക്കളെ വീണ്ടെടുക്കാൻ യേശുവിന്റെ സ്നേഹത്തിനും ദയവായി പ്രാർത്ഥിക്കുക.

Comments (0)
Add Comment